ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുത്തില്ലെങ്കില്‍ എല്ലാ ഐസിസി ഇവന്റുകളും പിസിബി ബഹിഷ്‌കരിച്ചേക്കും: പാക് മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫിന്റെ വെളിപ്പെടുത്തൽ

Date:

ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാക്കിസ്ഥാനിലേക്ക് വന്നില്ലെങ്കില്‍ 2024 മുതല്‍ 2031 വരെയുള്ള ഒരു ഐസിസി ഇവന്റിലും പങ്കെടുക്കാന്‍ മെന്‍ ഇന്‍ ഗ്രീനെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അനുവദിച്ചേക്കില്ലെന്ന് വെളിപ്പെടുത്തി പാക് മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്. എക്സിലൂടെയാണ് റാഷിദിൻ്റെ വെളിപ്പെടുത്തൽ.

‘സ്രോതസ്സുകള്‍ പ്രകാരം, ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുത്തില്ലെങ്കില്‍ (2024-2031) ഒരു ഐസിസി ഇവന്റിലും (20242031) പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പിസിബിയെ അനുവദിച്ചേക്കില്ല അല്ലെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാനില്‍ നിന്ന് മാറ്റപ്പെടും,’ റാഷിദ് ലത്തീഫ് എക്‌സില്‍ കുറിച്ചു.

സുരക്ഷാ കാരണങ്ങളാല്‍ അയല്‍ രാജ്യത്ത് മത്സരിക്കാനുള്ള വിസമ്മതം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ അപ്പെക്‌സ് ബോഡിയെ അറിയിച്ചിരുന്നു. വരാനിരിക്കുന്ന ഐസിസി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് ഐസിസിയില്‍ നിന്ന് ഇമെയില്‍ ലഭിച്ചതായി പിസിബിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയും പാക് വിദേശകാര്യ ഉദ്യോഗസ്ഥരുടെയും ആലോചന.

2008 ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാക്കിസ്ഥാനില്‍ കളിച്ചിട്ടില്ല. അതേസമയം, 2016 ട്വിൻ്റി20 ലോകകപ്പിനും 2023ലെ ഏകദിന ലോകകപ്പിലും കളിക്കാൻ പാക്കിസ്ഥാന്‍ ഇന്ത്യയിലെത്തുകയും ചെയ്തിരുന്നു.

Share post:

Popular

More like this
Related

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...

വന്നൂ, ന്യൂ ജെൻ പാൻ കാർഡ് ; സൗജന്യമായി ‘പാൻ 2.0’ അപ്ഗ്രേഡ് ചെയ്യാം

ന്യൂഡൽഹി: ബിസിനസ് സംരംഭങ്ങൾക്ക് പൊതു തിരിച്ചറിയൽ കാർഡ് എന്ന ലക്ഷ്യത്തോടെ കേ​ന്ദ്രസർക്കാർ...

മലപ്പുറത്തു നിന്നൊരു ഐപിഎൽ താരം – വിഗ്‌നേഷ് പുത്തൂര്‍

ജിദ്ദ: ഐപിഎല്‍ താരലേലത്തിൽ ഇടം പിടിച്ചു ഒരു മലപ്പുറംകാരനും -  വിഗ്‌നേഷ്...