ഒടുവിൽ ഗാസയിൽ സമാധാനം പുലരുന്നു ; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രയേലും ഹമാസും

Date:

ജറുസലേം: പതിനഞ്ച് മാസത്തിന് ശേഷം ഗാസയില്‍ സമാധാനം പുലരുകയാണ്. ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിനുള്ള കരാർ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനായി ലോകം കാത്തിരിക്കുകയാണ്. ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ അന്തിമ കരടുരേഖ ഇരുകക്ഷികള്‍ക്കും കൈമാറി. വെടിനിര്‍ത്തല്‍ കരടുരേഖ’ ഹമാസ് അംഗീകരിക്കുകയും ചെയ്തു.

അമേരിക്കയുടെ പിന്തുണയോടെ ഈജിപ്ഷ്യന്‍-ഖത്തര്‍ മദ്ധ്യസ്ഥര്‍ നടത്തിയ മാസങ്ങള്‍ നീണ്ട തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ വഴിത്തിരിവ്. യുദ്ധം തുടങ്ങിയതുമുതല്‍ യു.എസും ഈജിപ്തുമായി ചേര്‍ന്ന് മധ്യസ്ഥശ്രമങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന രാജ്യമാണ് ഖത്തര്‍. അതേസമയം പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമൊഴിയും മുന്‍പ് ഗാസാ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പില്‍ വരുത്താനായിരുന്നു അമേരിക്കയുടെ ശ്രമം.ജോ ബൈഡന്‍ സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ ശേഷിക്കേ തിരക്കിട്ട നീക്കത്തിലായിരുന്നു യുഎസ്. ഞായറാഴ്ച അര്‍ദ്ധരാത്രി ദോഹയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ്, ആഭ്യന്തര സുരക്ഷാ സര്‍വ്വീസായ ഷിന്‍ ബെത് എന്നിവയുടെ മേധാവികളും നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ജോ ബൈഡന്‍ ഭരണകൂടത്തിന്റെ പ്രതിനിധിയും യോഗത്തില്‍ സന്നിഹിതനായിരുന്നു.

മൂന്നുഘട്ടമായാകും വെടിനിര്‍ത്തില്‍ നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് വിട്ടയക്കും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായിരിക്കും മുന്‍ഗണന. ഇതിനുപകരമായി ആയിരത്തിലേറെ പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, കരാര്‍ പ്രാബല്യത്തില്‍വന്നതിന്റെ 16-ാം ദിനം ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള രണ്ടാംഘട്ട ചര്‍ച്ച ഇസ്രയേല്‍ ആരംഭിക്കും. അതില്‍ ബന്ദികളായ പുരുഷസൈനികരെയും ബന്ദികളുടെ മൃതദേഹങ്ങളും വിട്ടുകിട്ടാനുള്ള ശ്രമങ്ങളാവും നടത്തുക. മുഴുവന്‍ ബന്ദികളെയും വിട്ടുകിട്ടുംവരെ ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറില്ലെന്നാണ് കരുതുന്നത്.

എന്നാല്‍, ഗാസയുടെ വടക്കുനിന്ന് തെക്കോട്ടേക്ക് ഒഴിഞ്ഞുപോയവര്‍ക്ക് ഈ സമയത്ത് വീടുകളിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞേക്കും. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. 2023 നവംബറില്‍ നടപ്പാക്കിയ വെടിനിര്‍ത്തല്‍ സമയത്ത് അതില്‍ 80 പേരെ മോചിപ്പിച്ചിരുന്നു.  ബാക്കിയുള്ളവരെ വിട്ടുകിട്ടാനുണ്ട്. ഇവരില്‍ 34 പേര്‍ മരിച്ചെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിലയിരുത്തല്‍. 

Share post:

Popular

More like this
Related

വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കല്‍ തടയണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന എല്‍സ്റ്റണ്‍...

മോദി – ജെ.ഡി വാന്‍സിൻ കൂടിക്കാഴ്ച പൂർത്തിയായി;വ്യാപാര കരാർ പ്രധാന ചർച്ചാവിഷയം

ന്യൂഡൽഹി : ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ   അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി...

പാതിവില തട്ടിപ്പുകേസ്: മാധ്യമങ്ങളെ കണ്ടതോടെ എ.എന്‍. രാധാകൃഷ്ണന്‍ ചോദ്യംചെയ്യലിന് ഹാജരാകാതെ മടങ്ങി

കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് സുകാന്തിനെതിരെ  ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കടുത്ത...