പീരുമേട് കനത്ത മഴ; കൊക്കയാറിൽനിന്ന് 10 കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നു

Date:

തൊടുപുഴ: പീരുമേട് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതാ മേഖലകളിൽ താമസിക്കുന്നവരെ ജില്ലാ ഭരണകൂടം മാറ്റി പാർപ്പിക്കും. 10 കുടുംബങ്ങളെ മാറ്റാനായി ക്യാമ്പ് തുറന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പീരുമേട് ഭാഗത്ത് കനത്ത മഴയാണ് പെയ്യുന്നത്. 18 മില്ലിമീറ്റർ മഴയാണ് ഇന്ന് ഇവിടെ രേഖപ്പെടുത്തിയത്.

രണ്ട് ദിവസത്തേക്ക് മാത്രമായാണ് താൽക്കാലിക ക്യാമ്പ് തുറന്നത്. തിങ്കളാഴ്ചയോടെ മേഖലയിൽ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. 35 പേരാണ് ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറെടുക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ പേരെ മാറ്റാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. 

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...