പ്രണവിനെ കുട്ടിക്കാലം മുതല്‍ അറിയാം. പ്രണവ് തന്നേക്കാള്‍ ഇളയതാണ്. മുതിര്‍ന്ന ശേഷം ഞങ്ങള്‍ ഒന്നിച്ചിരുന്ന് സംസാരിച്ചിട്ടില്ല എന്നത് ഇപ്പോൾ ഓർക്കുമ്പോൾ കൗതുകകരമായി തോന്നുന്നുവെന്ന് ദുൽഖർ സൽമാൻ.
“ചെറുപ്പത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍ പ്രണവിനും ബന്ധുക്കളായ മറ്റ് കുട്ടികള്‍ക്കുമൊപ്പം വീഡിയോ ഗെയിമും മറ്റും കളിച്ചിട്ടിട്ടുണ്ട്. അതിന് ശേഷം ഞാന്‍ കോളേജ് വിദ്യാഭ്യാസത്തിനായി പോയി. പ്രണവും പഠനത്തിന്റെ തിരക്കിലായി.” കുഞ്ഞുനാളിലെ പഴയ കൂട്ടുകാരനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ദുൽഖർ. എന്നാല്‍, ഇന്നും പ്രണവിനേക്കാള്‍ തനിക്ക് അടുപ്പം അവൻ്റെ അമ്മ സുചിത്ര മോഹന്‍ലാലുമായാണെന്ന് ദുൽഖർ പറയുന്നു.

പ്രണവിന്റെ സിനിമകള്‍ വരുമ്പോള്‍ അത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാന്‍ പറഞ്ഞ് സുചി ആന്റി വിളിക്കും. “ആന്റി സോഷ്യല്‍ മീഡിയയില്‍ ഇല്ല, ഞാന്‍ അത് സന്തോഷത്തോടെ ചെയ്യാമെന്ന് പറയും.”
പ്രണവ് മോഹന്‍ലാലിന്റെ സിനിമാ തിരഞ്ഞെടുപ്പുകളും ജീവിത രീതിയും തനിക്ക് ഏറെ ഇഷ്ടമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. “പ്രണവിന്റെ ഒരു നല്ല സിനിമ വരുന്നുണ്ടെന്ന് കേൾക്കുമ്പോഴും പുതിയ സിനിമ റിലീസ് ചെയ്യുമ്പോഴും വലിയ സന്തോഷമാണ്. എന്തുകൊണ്ടോ മുതിര്‍ന്നവരെ പോലെ ഒരു സംഭാഷണം എനിക്കും പ്രണവിനും ഇടയില്‍ സംഭവിച്ചിട്ടില്ല എന്നത് കൗതുകകരമാണ്. ഞങ്ങളുടെ ജീവിതരീതികള്‍ വളരെ വ്യത്യസ്തമാണ്. “

പ്രണവ് എപ്പോഴും യാത്രകളിലും മറ്റുമാണ്. സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള പ്രണവിന്റെ ജീവിതം വളരെ ഇഷ്ടമാണ് എന്നാണ് ദുല്‍ഖര്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ദുല്‍ഖറിന്റെതായ ‘ലക്കി ഭാസ്‌കര്‍ എന്ന സിനിമ റിലീസിന് ഒരുങ്ങുവെയാണ് പ്രണവിനെക്കുറിച്ചുള്ള നനുത്ത ഓർമ്മകൾ ‘ഡിക്യു’ പങ്കുവെക്കുന്നത്.