പോർട്ട് ലൂയിസ് : പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദ്രശനത്തിനായി ചൊവ്വാഴ്ച കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൗറീഷ്യസിൽ എത്തി. പോർട്ട് ലൂയിസ് വിമാനത്താവളത്തിൽ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ രാംഗൂലം അദ്ദേഹത്തെ സ്വീകരിച്ചു.

അർദ്ധരാത്രിയോടെയാണ് പ്രധാനമന്ത്രി മോദി മൗറീഷ്യസിലേക്ക് പുറപ്പെട്ടത്. മാർച്ച് 11, 12 തീയതികളിൽ നടക്കുന്ന രാജ്യത്തിന്റെ 57-ാമത് ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. . കൂടാതെ, ഇന്ത്യൻ നാവികസേനയുടെ ഒരു കപ്പലിനൊപ്പം ഇന്ത്യൻ പ്രതിരോധ സേനയുടെ ഒരു സംഘവും ആഘോഷങ്ങളിൽ പങ്കാളിയാവും. ഇന്ത്യയുടെ ധനസഹായത്തോടെയുള്ള 20-ലധികം പദ്ധതികളും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.
“എൻ്റെ സുഹൃത്തും പ്രധാനമന്ത്രിയുമായ ഡോ. നവീൻചന്ദ്ര രാംഗൂലത്തെ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അവിടെയുള്ള ഇന്ത്യൻ സമൂഹവുമായി സംവദിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” പ്രധാനമന്ത്രി മോദി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
മൗറീഷ്യസ് ഒരു അടുത്ത സമുദ്ര അയൽക്കാരനും ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു പ്രധാന പങ്കാളിയുമാണ്. പങ്കിട്ട മൂല്യങ്ങളാലും ആഴത്തിൽ വേരൂന്നിയ സാംസ്കാരിക ബന്ധങ്ങളാലും ഞങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. എന്റെ സന്ദർശനം നമ്മുടെ സൗഹൃദത്തിന്റെ അടിത്തറയെ കൂടുതൽ ശക്തിപ്പെടുത്തുകയും ഇന്ത്യ-മൗറീഷ്യസ് ബന്ധങ്ങളിൽ ഒരു തിളക്കമാർന്ന അദ്ധ്യായം കെട്ടിപ്പടുക്കുകയും ചെയ്യും,” പ്രധാനമന്ത്രി മോദി ട്വീറ്റിൽ കുറിച്ചു.