പ്രധാനമന്ത്രി മോദിയും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങും മുഖാമുഖം ; സംസ്ഥാനത്തെ വംശീയ കലാപത്തിന്  ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

Date:

File Photo Courtesy – Imphal Free Press

ന്യുഡൽഹി: മണിപ്പൂർ കലാപാത്തിന് ശേഷം ഇതാദ്യമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച നടന്ന കൂടിക്കാഴ്ച സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗവർണർ അനുസൂയ ഉയ്കെയെ തൽസ്ഥാനത്തുനിന്നു നീക്കി മണിക്കൂറുകൾക്ക് ഉള്ളിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയ്ക്കാണ് നിലവിൽ മണിപ്പൂരിന്റെ ചുമതല കൂടി നൽകിയിട്ടുള്ളത്. 

2023 മെയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ബിരേൻ സിങ്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി മാത്രമേ കൂടിക്കാഴ്ച നടത്തിയിട്ടുള്ളൂ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും തമ്മിലുള്ള അവസാന കൂടിക്കാഴ്ച നടന്നത്. മണിപ്പൂരിലെ മെയ്തി-കുക്കി വിഭാഗങ്ങൾക്കിടയിൽ നടന്ന വംശീയ ഏറ്റുമുട്ടലിൽ 200ലധികം പേർ കൊല്ലപ്പെടുകയും 60,000-ത്തിലധികം ആളുകൾ പലായനം ചെയ്തുമെന്നാണ് ഔദോഗീക കണക്ക്. എന്നാൽ അനൗദോഗീക കണക്കുകൾ ഇതിൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 

നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ ജൂണിൽ അമിത്ഷാ  മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല സൂരക്ഷാ അവലോകന യോഗം നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി , ഇന്റലിജൻസ് ബ്യൂറോ ചീഫ്, കരസേനാ മേധാവി തുടങ്ങി ഉന്നത ഉദ്യോഗസഥർ പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രി ബിരേൻ സിങ് പങ്കെടുത്തിരുന്നില്ല. 

പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിടാത്തതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പോലും പുറത്തുവിടാത്തതിൽ ദുരൂഹത ഉണ്ടെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നേരത്തെ കലാപം നടന്ന മണിപ്പൂരിൽ പ്രധാനമന്ത്രി സന്ദർശനം നടത്താത്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സ്ഥലത്ത് രാഹുൽ ഗാന്ധി രണ്ട് തവണ സന്ദർശനം നടത്തുകയും ചെയ്തിരുന്നു.

അതിനിടെ ആർഎസ്എസ് തലവൻ മോഹൻ ഭഗവത്, മണിപ്പൂർ സംഘട്ടനത്തിൽ നടത്തിയ പ്രസ്താവനയും ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു. സമാധാനത്തിനാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്ന് പറഞ്ഞ അദ്ദേഹം, ഒരു വർഷത്തിനപ്പുറവും  മണിപ്പൂരിൽ സമാധാനം പുലരാത്തതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...