ഇവിടൊരു നാടുണ്ടായിരുന്നു പ്രിയ പ്രധാനമന്ത്രി, മനുഷ്യരും മൃഗങ്ങളുമായി കുറെ ജീവനുകളും: ഉള്ളുലച്ച ദുരന്തം നേരിട്ടറിഞ്ഞ് പ്രധാനമന്ത്രി; വിവരിച്ച് ഉന്നത ഉദ്യോഗസ്ഥർ

Date:

[ Photo Courtesy: Hindustan Times ]

കല്‍പ്പറ്റ: കേരളത്തിൻ്റെ ഉള്ളുലച്ച വയനാട്ടിലെ ഉരുൾപൊട്ടലിൻ്റെ നേർചിത്രം നേരിട്ടറിയാൻ    ചൂരൽമലയിലെ ദുരന്തമേഖലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനത്തിന് നിജപ്പെടുത്തിയ സമയവും കഴിഞ്ഞ്, ഏറെ നേരം ചെലവിട്ടശേഷം ഉച്ചയ്ക്ക് രണ്ടേ പത്തോടെയാണ് ചൂരൽ മലയിൽ നിന്ന് മടങ്ങിയത്. ദുരന്ത് മുഖത്ത് നിന്ന് ജീവൻ മാത്രം കൈയ്യിലെടുത്ത് രക്ഷതേടിയ ഒരു കൂട്ടം മനുഷ്യർക്കിടയിലേക്കുള്ള പ്രധാനമന്ത്രിയുടെ വരവ് ദുരന്തബാധിതർക്ക് വലിയൊ ആശ്വാസമാവുമെന്നാണ് പ്രതീക്ഷ. 

നേരത്തെ കണ്ണൂരിൽ നിന്ന് ഹെലിക്കോപ്റ്ററിൽ വയനാട്ടിലേക്ക് പുറപ്പെട്ട  പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിക്കൊപ്പം ദുരന്തമേഖലയുടെ ആകാശക്കാഴ്ചകൾ കണ്ട ശേഷമാണ്
കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെത്തിയത്.  വെള്ളാര്‍മല സ്കൂള്‍ റോഡിലായിരുന്നു ആദ്യ സന്ദര്‍ശനം. പ്രദേശത്തെ തകര്‍ന്ന വീടുകളും മറ്റുമായി ദുരിത മേഖല നടന്നു കണ്ട പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് സ്കൂൾ കാണണമെന്നായിരുന്നു.  ഉരുള്‍പൊട്ടലിൽ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്കൂളിലെത്തിയ മോദി സ്കൂളിലെ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. സ്കൂളിലെ കുട്ടികളുടെ പഠനത്തെക്കുറിച്ചും മറ്റു വിവരങ്ങളും  ചീഫ് സെക്രട്ടറി ഡോ. വി വേണുവിൽ നിന്ന് മോദി വിവരം തേടി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

[ പ്രധാനമന്ത്രിയുടെ ദുരിതബാധിതരുടെ ക്യാമ്പ് സന്ദർശിച്ചതിനിടെ / ഫോട്ടോ കടപ്പാട് : ഹിന്ദുസ്ഥാൻ ടൈംസ് ]

സ്കൂള്‍ റോഡില്‍ വെച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ദുരന്തത്തിൻ്റെ വ്യാപ്തിയെക്കുറിച്ചുമെല്ലാം വിശദീകരിച്ചു. സ്കൂള്‍ റോഡിലെ അര കിലോമീറ്ററോളം ദൂരത്തിലുള്ള സ്ഥലങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. പാറക്കൂട്ടങ്ങൾ നിരയായി വന്നടിഞ്ഞ സ്ഥലത്തും മോദി എത്തി. അരമണിക്കൂറോളം ചൂരൽമലയിലെ ദുരന്ത മേഖല സന്ദര്‍ശിച്ചശേഷം  ബെയ്‍ലി പാലത്തിലൂടെ നടന്ന പ്രധാനമന്ത്രി രക്ഷാദൗത്യത്തിൽ പങ്കാളികളായ എന്‍ഡിആര്‍എഫ്, എസ്ഒജി ഉദ്യോഗസ്ഥരുമായും സംസാരിച്ച ശേഷമാണ് ചൂരൽ മലയില്‍ നിന്ന് മേപ്പാടിയിലേക്ക് യാത്ര തിരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിയും ദുരന്ത സ്ഥലത്ത് വെച്ച് പ്രധാനമന്ത്രിയോട് ദുരന്തചിത്രം നേരിട്ട് ബോദ്ധ്യപ്പെടുത്തി. ചൂരൽമലയിൽ നിന്ന് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മേപ്പാടിയിലെ സെന്‍റ് ജോസഫ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുമായും കൂടിക്കാഴ്ച നടത്തി. കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുത്തശേഷമായിരിക്കും മടക്കം 

മുൻകൂട്ടി നിശ്ചയിച്ച സമയക്രമത്തിലാണ് പ്രധാനമന്ത്രി കേരളത്തിലേയ്ക്ക് യാത്രതിരിച്ചതെങ്കിലും നിലവിൽ സന്ദർശന സമയം നീളും എന്നാണ് അറിയിയുന്നത്. മണ്ണിടിച്ചിലുണ്ടായ പ്രദേശം മുതൽ ക്യാമ്പിലെ മനുഷ്യർക്കരികിലേയ്ക്കും എത്തിയാണ് അദ്ദേഹം സന്ദർശനം പൂർത്തിയാക്കുന്നത്. 

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...