സ്വാസികക്കും ബീന ആന്‍റണിക്കുമെതിരെ കേസെടുത്ത് പോലീസ്

Date:

കൊച്ചി: സിനിമാ നടികളായ സ്വാസിക, ബീന ആൻ്റണി എന്നിവർക്കെതിരെ കേസെടുത്ത് പോലീസ്. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്.

നെടുമ്പാശ്ശേരി പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ ബീന ആന്‍റണി ഒന്നാംപ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്‍റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമർശം നടത്തിയെന്നാണ് നടിയുടെ പരാതി.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് മൂവർക്കെതിരെയും ചുമത്തിയിരിക്കുന്നത്. ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ജാഫര്‍ ഇടുക്കി, സംവിധായകനും നടനുമായ ബലചന്ദ്രമേനോന്‍ എന്നിവര്‍ക്കെതിരെ പരാതിക്കാരിയായ നടി ആരോപണം ഉന്നയിച്ചിരുന്നു. ഇവരുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനു പിന്നാലെയാണ് ഈ നടിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ബിനാ ആന്റണിയും മനോജും സ്വാസികയും രംഗത്തെത്തിയത്.

Share post:

Popular

More like this
Related

ഇന്ത്യ-പാക് സംഘർഷം: ഡൽഹി വിമാനത്താവളത്തിൽ 130 ലധികം വിമാന സർവ്വീസുകൾ റദ്ദാക്കി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പുതിയ സംഘർഷങ്ങൾ കണക്കിലെടുത്ത് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര...

ടെറിട്ടോറിയൽ ആർമിയിലെ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ കരസേനാ മേധാവിക്ക് അധികാരം നൽകി സർക്കാർ

പാക്കിസ്ഥാനുമായുള്ള വടക്കൻ, പടിഞ്ഞാറൻ അതിർത്തിയിൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ കരസേനയെ സഹായിക്കാൻ...

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; എംആർ അജിത് കുമാർ പുതിയ എക്സൈസ് കമ്മീഷണർ

തിരുവനന്തപുരം : സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എം.ആർ. അജിത്...