മലപ്പുറം: താനൂരില്‍ നിന്ന് രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായിട്ട് 24 മണിക്കൂർ കഴിഞ്ഞു. പരാതി ലഭിച്ചയുട പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ വിവരമൊന്നും ലഭ്യമായിട്ടില്ല. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവരെയാണ് ബുധനാഴ്ച രാവിലെ മുതല്‍ കാണാതായത്.
ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍ നിന്ന് ഇരുവരും സ്‌കൂളിലേക്ക് പോയിരുന്നു. എന്നാല്‍, ഇരുവരും പരീക്ഷയ്ക്ക് ഹാജരായിരുന്നില്ല. തുടര്‍ന്ന് അദ്ധ്യാപകര്‍ വീട്ടിൽ വിളിച്ച് അന്വേഷിച്ചതോടെയാണ് രണ്ടുപേരെയും കാണാനില്ലെന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് മാതാപിതാക്കള്‍ താനൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ഥിനികളുടെ കൈവശമുള്ള മൊബൈല്‍ ഫോണുകൾ രണ്ടും സ്വിച്ച് ഓഫ് ആണെന്നുള്ളതും താനൂര്‍ പോലീസിൻ്റെ അന്വേഷണത്തിന് വിഘ്നമാവുകയാണ്