മലപ്പുറം കാളികാവിൽ നിന്ന്  കാണാതായ പെൺകുട്ടിയെക്കുറിച്ച് നി‍ർണായക വിവരവുമായി  പൊലീസ്; 14 കാരി വിവാഹിത!

Date:

മലപ്പുറം: കാളികാവിൽ നിന്ന് കാണാതായ ഇതര സംസ്ഥാനക്കാരിയെ  കണ്ടെത്തി കാളിയാവ് പോലീസ്. ഹൈദരാബാദിൽ നിന്നാണ് കുട്ടിയെ  കണ്ടെത്തിയത്. 14 കാരിയായ പെൺകുട്ടി വിവാഹിതയാണെന്നാണ് പോലീസ് നൽകുന്ന വിവരം. പിതാവ്  കുട്ടിയെ അസം സ്വദേശിയായ യുവാവിന് വിവാഹം ചെയ്‌തു നൽകിയിയിരുന്നതായിരുന്നു. പെൺകുട്ടിയുടെ പിതാവിനെയും വിവാഹം കഴിച്ചയാളെയും കാളികാവ് പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ശൈശവ വിവാഹ നിരോധനനിയമ പ്രകാരമാണു പിതാവിനെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ യുവാവിനെതിരെ പോക്സോ കേസും  ചുമത്തി. വിവാഹം കഴിച്ചയാളിൽനിന്നുള്ള പീഡനം സഹിക്ക വയ്യാതെയാണ് കാളികാവിലെ വാടകവീട്ടിൽ നിന്നു പെൺകുട്ടി ഹൈദരാബാദിലേക്ക് കടന്നുകളഞ്ഞത്. കാളികാവ് പള്ളിശ്ശേരിയിൽ വാടക ക്വാട്ടേഴ്‌സിൽ താമസിക്കുന്ന അസം സ്വദേശിനിയായ 14 കാരിയെ നവംബർ 28-ാം തിയ്യതിയാണ് കാണാതായത്. തുടർന്ന് മാതാപിതാക്കൾ കാളികാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...