ഹരിയാനയിൽ വോട്ടെടുപ്പ് ഇന്ന് ; 90 മണ്ഡലങ്ങൾ, 1031 സ്ഥാനാർത്ഥികൾ

Date:

(Image Courtesy : PTI)

ഹരിയാനയിൽ വോട്ടെടുപ്പ് തുടങ്ങി. സംസ്ഥാനത്തെ 90 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പിൽ 1031 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഒരു മാസം നീണ്ട പ്രചരണത്തിനൊടുവിലാണ് ഹരിയാന ജനവിധിയിലേക്ക് നീങ്ങുന്നത്.. ഒക്ടോബര്‍ 8നാണ് വോട്ടെണ്ണൽ. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഹരിയാന, ജമ്മു-കശ്മീർ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ പുറത്തുവരും.

90 സീറ്റുകൾ ഉള്ള ഹരിയാനയിൽ 2.03 കോടിവോട്ടർമാരാണുള്ളത് . 20,632 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് വോട്ടെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരാണ് ഹരിയാനയിൽ പ്രചാരണത്തിന് ചുക്കാൻ പിടിച്ച പ്രമുഖർ.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...