പൊങ്കൽ : കേരളത്തിൽ ആറ് ജില്ലകൾക്ക് ചൊവ്വാഴ്ച അവധി

Date:

തിരുവനന്തപുരം : തമിഴ് ഉത്സവമായ പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് നാളെ (ജനുവരി 14, ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി നൽകിയത്. ഈ ജില്ലകളിലെ എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും  അവധി ബാധകമാണ്.

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി നൽകിയിട്ടുള്ളത്. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്ര മകരശീവേലി എന്നിവയും നാളെയാണ്. കഴിഞ്ഞ വർഷങ്ങളിലും സംസ്ഥാന സർക്കാർ പൊങ്കലിന് അവധി പ്രഖ്യാപിച്ചിരുന്നു

Share post:

Popular

More like this
Related

മുനമ്പം വിഷയത്തിൽ പരിഹാരം കാണാൻ മുഖ്യമന്ത്രി ; ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ചു

തിരുവനന്തപുരം : മുനമ്പം വിഷയത്തിൽ പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടൽ. ക്രൈസ്തവ...

സിനിമാസെറ്റിലെ നടൻ്റെ ലഹരി ഉപയോഗം: വിൻസി അലോഷ്യസിൽ നിന്നും എക്സൈസ് വിവരങ്ങൾ തേടും

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടൻ ലഹരി ഉപയോഗിച്ചെന്ന നടി വിൻസി അലോഷ്യസിൻ്റെവെളിപ്പെടുത്തലിൽ...

വിൻ‌സിയുടെ തുറന്നുപറച്ചിൽ വടിയെടുത്ത് ‘അമ്മ’ ; പരാതി നൽകിയാൽ നടപടി

കൊച്ചി : ചിത്രീകരണ സമയത്ത് സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി...