പൂരം കലക്കൽ വിവാദം: വീഴ്ച പറ്റിയത് പൊലീസിന് ;  ത്രിതല അന്വേഷണത്തിലെ ഒരു റിപ്പോര്‍ട്ട് കൈമാറി

Date:

തിരുവനന്തപുരം : തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ ഒരു റിപ്പോർട്ട് കൈമാറി എഡിജിപി മനോജ് എബ്രഹാം. വകുപ്പുകളുടെ വീഴ്ച സംബന്ധിച്ച അന്വേഷണ റിപ്പോർട്ടാണ് സമർപ്പിച്ചത്. പൊലീസിന് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്.

തദ്ദേശം, ഫയർഫോഴ്സ്, ജില്ലാ ഭരണ കൂടം, വനം, എക്സ്പ്ലോസീവ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയാണ് എഡിജിപി മനോജ് എബ്രഹാം അന്വേഷിച്ചത്. ഇതിൽ പൊലീസ് ഒഴികെ മറ്റു വകുപ്പുകള്‍ക്കൊന്നും വീഴ്ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ ഒരെണ്ണം ഇതോടെ പൂർത്തിയായി.

20 ശുപാർശയോടെയാണ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. വെടികെട്ട് നടത്തുന്നതിൽ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത കാട്ടണം , വെടികെട്ടിന് അനുമതി നൽകിയാൽ നിയന്ത്രണം ദേവസ്വങ്ങൾ ഏറ്റെടുക്കുന്നു എന്നിങ്ങനെയുള്ള പരാമർശങ്ങൾ റിപ്പോര്‍ട്ടിലുണ്ട്

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...