ചേലക്കരയിൽ പ്രദീപ് കുമാറിൻ്റെ രണ്ടാം വരവ്! ; സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം ശനിയാഴ്ച

Date:

തൃശൂർ: യു.ആർ. പ്രദീപ്കുമാർ ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിയാകും. ശനിയാഴ്ച ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനമുണ്ടാകും. 2016ൽ ജയിച്ച് നിയമസഭയിലെത്തിയ പ്രദീപ് കുമാർ രണ്ടാം തവണയാണ് ചേലക്കരയിൽ ജനവിധി തേടുന്നത്.

ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കെ.രാധാകൃഷ്ണൻ രാജിവെച്ചതിനെ തുടർന്നാണ് ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. . കെ.രാധാകൃഷ്ണൻ അഞ്ച് തവണ ചേലക്കരയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇത്തവണയും മികച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്.

രമ്യാ ഹരിദാസിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിജെപി സ്ഥാനാർത്ഥിയെയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒൻപത് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ചേലക്കര നിയോജകമണ്ഡലം 1965 – ലാണ് രൂപീകൃതമായത്.

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...