പ്രഫുൽ പട്ടേലിൻ്റെ180 കോടി സ്വത്ത് തിരിച്ചേൽപ്പിക്കണം – ഇ ഡി യോട് മുംബൈ കോടതി.

Date:

പ്രഫുൽ പട്ടേലിൻ്റെ 180 കോടിയിലധികം വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉത്തരവ് മുംബൈ കോടതി റദ്ദാക്കി.  SAFEMA യുമായി ബന്ധപ്പെട്ട ഒരു അപ്പലേറ്റ് ട്രൈബ്യൂണലാണ് ഈ ഉത്തരവ് ഇറക്കിയത്. രാജ്യസഭാ എംപിയായ പട്ടേൽ, എൻസിപി അജിത് പവാർ വിഭാ​ഗക്കാരനാണ്.

പട്ടേലിൻ്റെയും കുടുംബത്തിൻ്റെയും ഉടമസ്ഥതയിലുള്ള ദക്ഷിണ മുംബൈയിലെ വർളിയിലെ സീജെ ഹൗസിൻ്റെ 12, 15 നിലകൾ ഇഡി പിടിച്ചെടുത്തിരുന്നു. ഏകദേശം 180 കോടി രൂപ വിലമതിക്കുന്ന ഈ അപ്പാർട്ട്‌മെൻ്റുകൾ പ്രഫുൽ പട്ടേലിൻ്റെ ഭാര്യ വർഷയുടെയും അദ്ദേഹത്തിൻ്റെ കമ്പനിയായ മില്ലേനിയം ഡെവലപ്പറിൻ്റെയും പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൻ്റെ വലംകൈയായ ഇഖ്ബാൽ മിർച്ചിയുടെ വിധവയും ആദ്യ ഭാര്യയുമായ ഹാജ്‌റ മേമനിൽ നിന്ന് അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചതായി സാമ്പത്തിക അന്വേഷണ ഏജൻസി ആരോപിച്ചിരുന്നു. 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി കൂടിയായ മിർച്ചി 2013ൽ ലണ്ടനിൽ വച്ച് മരിച്ചു.

ഇഡിയുടെ നടപടി മരവിപ്പിച്ച ട്രൈബ്യൂണൽ, സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഉൾപ്പെടാത്തതും മിർച്ചുമായി ബന്ധമില്ലാത്തതുമായതിനാൽ പട്ടേലിനെതിരായ അന്വേഷണ ഏജൻസിയുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. മേമൻ്റെയും രണ്ട് ആൺമക്കളുടെയും സീജയ് ഹൗസിലെ 14,000 ചതുരശ്ര അടി വസ്തു വെവ്വേറെ കണ്ടുകെട്ടിയിട്ടുണ്ടെന്നും ട്രൈബ്യൂണൽ ഉത്തരവിൽ പറഞ്ഞു. അതുകൊണ്ടു തന്നെ വർഷ പട്ടേലിന്റെ പേരിലുള്ള ഫ്ലാറ്റ് കണ്ടുകെട്ടേണ്ട ആവശ്യമില്ലെന്നും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചതെല്ലെന്നും കോടതി വ്യക്തമാക്കി.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...