നവീനും പ്രശാന്തനും ഒക്ടോബർ 6 ന് കണ്ടുമുട്ടി ; പള്ളിക്കരയിലെ ക്വാർട്ടേഴ്സിന് മുന്നിലെ സിസിടിവി ദൃശ്യം പുറത്ത്

Date:

കണ്ണൂര്‍∙ മുൻ എഡിഎം നവീന്‍ ബാബുവിന്റെ ക്വാർട്ടേഴ്സിന് മുന്നിൽ പരാതിക്കാരനായ പ്രശാന്തന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ഒക്ടോബർ 6ന് ഇരുവരും ക്വാർട്ടേഴ്സിന് മുന്നിലെ റോഡിൽ നിന്ന് സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പരാതിക്കാരനായ പ്രശാന്തൻ ബൈക്കിലും നവീന്‍ ബാബു നടന്നുമാണ് വരുന്നത്.

പള്ളിക്കരയിലെ ക്വാർട്ടേഴ്‌സിന്റെ മുന്നിൽ റോഡിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തത്. പെട്രോള്‍ പമ്പിന്റെ എന്‍ഒസി ലഭിക്കാന്‍ പ്രശാന്തൻ, നവീന്‍ ബാബുവിന് 98,500 രൂപ നല്‍കിയെന്ന് പറയുന്ന ദിവസത്തെ ദൃശ്യങ്ങളാണിത്. എന്നാൽ പണം നല്‍കിയെന്നതിന് ദൃശ്യത്തിൽ സ്ഥിരീകരണമില്ല.

പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ തന്റെ കയ്യില്‍ നിന്നും പണം വാങ്ങിയെന്നായിരുന്നു പരാതിക്കാരനായ പ്രശാന്തൻ ആരോപിച്ചത്. അതേ സമയം, പ്രശാന്തന്റെ പരാതി വ്യാജമാണെന്ന സംശയം പ്രകടിപ്പിക്കുമ്പോഴാണ് ഒക്ടോബർ 6 ന് രണ്ടു പേരും കൂടിക്കാഴ്ച നടത്തിയതിൻ്റെ
സിസിടിവി ദൃശ്യം പുറത്തുവരുന്നത്.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...