സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി; സ്റ്റാൻഡേർഡ് ഗേജ് ബ്രോഡ്ഗേജിന് വഴിമാറാൻ സാദ്ധ്യത

Date:

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ പ്രാഥമിക ചർച്ച പൂർത്തിയായി. ചർച്ച പോസിറ്റീവായിരുന്നെന്ന് കെ-റെയിൽ എം.ഡി. അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. റെയിൽവേ നിർമ്മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സക്കറിയയുമായാണ് കെ റെയിൽ എം.ഡി. അജിത് കുമാർ ചർച്ച നടത്തിയത്.

നാൽപ്പത്തിയഞ്ച് മിനിറ്റ് നീണ്ടുനിന്ന ചർച്ച   പ്രാഥമിക വിലയിരുത്തൽ മാത്രമായിരുന്നു. തുടർന്നും സിൽവർ ലൈൻ പദ്ധതിയിൽ കൂടുതൽ ചർച്ചകൾക്ക് ഇത് വഴിവെച്ചേക്കുമെന്ന പ്രതീക്ഷയാണ് എംഡി വെച്ച് പുലർത്തുന്നത്. റെയിൽവേ മുന്നോട്ടുവെച്ചിരിക്കുന്ന ഡി.പി.ആറുമായി ബന്ധപ്പെട്ട് തുടർചർച്ചകൾക്ക്, നിലപാടിൽ മാറ്റം വരുത്തി കെ റെയിലും തയ്യാറെടുക്കുന്നെന്നാണ് സൂചന.

വന്ദേഭാരതും മറ്റ് വേഗമേറിയ ട്രെയിനുകളും ഓടിക്കാവുന്ന ബ്രോഡ്ഗേജ് പാത വേണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം ഉൾക്കൊണ്ട് ഡി.പി.ആറിൽ മാറ്റം വരുത്തിയേക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെ സിൽവർലൈൻ ട്രെയിനുകൾ മാത്രം ഓടുന്ന സ്റ്റാൻഡേർഡ് ഗേജാണ് സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിരുന്നത്. നിലവിലുള്ള ഡി.പി.ആർ. മാറ്റി റെയിൽവേ നിർദ്ദേശിക്കുന്നതുപോലെ ബ്രോഡ്ഗേജ് ആക്കുമ്പോൾ സിൽവർ ലൈൻ മുന്നോട്ടു വെച്ച ആശയത്തിൽ അത് ഏറെ അകലും.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...