ദക്ഷിണ കൊറിയയിൽ പ്രസിഡന്റ് യൂൻ സുക് യോൽ അറസ്റ്റിൽ

Date:

സോൾ :  ദക്ഷിണ കൊറിയയിൽ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോൽ അറസ്റ്റിൽ. കഴിഞ്ഞ മാസം രാജ്യത്ത് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിനാണ് അഴിമതിവിരുദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ യൂൻ സുക് യോലിനെ അറസ്റ്റ്ചെയ്തത്.  ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ പ്രസിഡൻ്റാണ് യൂൻ സുക് യോൽ.

ആയിരത്തോളം അഴിമതിവിരുദ്ധ ഉദ്യോഗസ്ഥരും പൊലീസുകാരും എത്തിയാണു യൂനിനെ അറസ്റ്റ് ചെയ്തതെന്നാണു വിവരം. വസതിക്ക്
മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഉദ്യോഗസ്ഥരെ യൂനിന്റെ സുരക്ഷാ ജീവനക്കാർ തടഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ അകത്തു കടക്കുകയായിരുന്നു. ജനുവരി 3ന് യൂനിനെ അറസ്റ്റ് ചെയ്യാൻ ശ്രമമുണ്ടായെങ്കിലും വിജയിച്ചിരുന്നില്ല.  അറസ്റ്റ് ചെയ്യാനെത്തിയ അഴിമതി അന്വേഷണ ഓഫിസ് ഉദ്യോഗസ്ഥരെ പ്രസിഡന്റിന്റെ അംഗരക്ഷകരും പട്ടാളവും ചേർന്നു തടയുകയായിരുന്നു അന്ന്. പ്രസിഡന്റിന്റെ വസതിക്കു ചുറ്റും യൂനിന്റെ അനുയായികൾ തടിച്ചുകൂടിയതോടെ 6 മണിക്കൂറോളം നീണ്ട സംഘർഷത്തിനൊടുവിൽ വാറന്റ് നടപ്പാക്കാനാകാതെ ഉദ്യോഗസ്ഥർ മടങ്ങിപ്പോകുകയായിരുന്നു.

യുഎസ് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിന് അറസ്റ്റിൽ നിന്നു ലഭിച്ച പരിരക്ഷ തനിക്കും ലഭിക്കണമെന്നു യൂൻ ആവശ്യപ്പെട്ടെങ്കിലും പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചത് അട്ടിമറി ശ്രമമാണെന്നു വിലയിരുത്തിയ ഡിസ്ട്രിക്ട് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
കഴിഞ്ഞ മാസം മൂന്നിനു യൂൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചിരുന്നു. കടുത്ത എതിർപ്പിനെത്തുടർന്ന് 6 മണിക്കൂറിനുള്ളിൽ നിയമം പിൻവലിച്ചു. പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിനു പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയം 14ന് പാർലമെന്റ് പാസാക്കി.

ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമൻസ് ആവർത്തിച്ച് അവഗണിച്ചതിനെത്തുടർന്നാണ് ഉയർന്ന റാങ്കിംഗ് ഉദ്യോഗസ്ഥർക്കായുള്ള അഴിമതി അന്വേഷണ ഓഫീസ് (സിഐഒ) യൂണിനെ അറസ്റ്റ് ചെയ്തത്. അന്വേഷകർക്ക് യൂണിനെ 48 മണിക്കൂർ കസ്റ്റഡിയിൽ വയ്ക്കാൻ അധികാരമുള്ളതിനാൽ  സിയോളിനടുത്തുള്ള ഗ്വാച്ചിയോണിലുള്ള അവരുടെ ഓഫീസിൽ അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. തടങ്കൽ 20 ദിവസത്തേക്ക് കൂടി നീട്ടാൻ CIO പുതിയ വാറണ്ട് കൂടി നേടുമെന്നുമറിയുന്നു.

Share post:

Popular

More like this
Related

മോദി – ജെ.ഡി വാന്‍സിൻ കൂടിക്കാഴ്ച പൂർത്തിയായി;വ്യാപാര കരാർ പ്രധാന ചർച്ചാവിഷയം

ന്യൂഡൽഹി : ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ   അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി...

പാതിവില തട്ടിപ്പുകേസ്: മാധ്യമങ്ങളെ കണ്ടതോടെ എ.എന്‍. രാധാകൃഷ്ണന്‍ ചോദ്യംചെയ്യലിന് ഹാജരാകാതെ മടങ്ങി

കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് സുകാന്തിനെതിരെ  ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കടുത്ത...

ലഹരി ഉപയോഗിക്കുന്ന സിനിമാക്കാരുടെ വിവരങ്ങൾ പോലീസിൻ്റെ പക്കലുണ്ട് ; ദാക്ഷിണ്യമില്ലാതെ നടപടി വരും : എഡിജിപി മനോജ് ഏബ്രഹാം

തിരുവനന്തപുരം : സിനിമ താരങ്ങൾ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും...