ടാസ്മാക് ക്രമക്കേട് ആരോപിച്ച് പ്രതിഷേധം : ബിജെപി നേതാക്കള്‍ അറസ്റ്റില്‍

Date:

ചെന്നൈ : തമിഴ്‌നാട്ടിലെ ടാസ്മാക് ക്രമക്കേട് ആരോപണം ഉന്നയിച്ച് പ്രതിഷേധിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ, തമിഴിസൈ സൗന്ദരരാജന്‍ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടില്‍ മദ്യ വില്‍പന നടത്തുന്ന സര്‍ക്കാര്‍ സ്ഥാപനമായ ടാസ്മാക്കുമായി ബന്ധപ്പെട്ട് ആയിരം കോടി രൂപയുടെ ക്രമക്കേടാണ് ഇ ഡി കണ്ടെത്തിയത്. പിന്നാലെ സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി ബിജെപി രംഗത്തെത്തി. ചെന്നൈയിലെ ടാസ്മാക്ക് ആസ്ഥാനത്ത് ഇന്ന് പ്രതിഷേധവും ആഹ്വാനം ചെയ്തു. എന്നാല്‍ പ്രതിഷേധത്തിന് പോലീസ് അനുമതി നല്‍കിയില്ല.

നേതാക്കളൊക്കെ വീട്ടുതടങ്കലില്‍ ആണെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ ആരോപിച്ചു. വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ തമിഴിസൈ സൗന്ദരരാജനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ കെ അണ്ണാമലൈ പ്രതിഷേധ സ്ഥലത്തേക്ക് വന്നു. ഇവിടെ നിന്നും അണ്ണാമലൈയെയും അറസ്റ്റ് ചെയ്തു നീക്കി. ഡിഎംകെ സര്‍ക്കാര്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അണ്ണാമലൈ പറഞ്ഞു. അതേസമയം അനുമതിയില്ലാതെ ആര് പ്രതിഷേധിച്ചാലും അവരെ അറസ്റ്റ് ചെയ്യുമെന്നാണ് ഡിഎംകെ നേതാക്കളുടെ പ്രതികരണം.

Share post:

Popular

More like this
Related

നാഷണൽ ഹെറാൾഡ് കേസ്: സോണിയയ്ക്കും രാഹുലിനും എതിരെ കുറ്റപ്പത്രം സമർപ്പിച്ച് ഇഡി

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ...

ആരോഗ്യരംഗത്തെ അശാസ്ത്രീയ സമീപനങ്ങൾക്കെതിരെ കർശന നിയമ നടപടി: മന്ത്രി വീണാ ജോർജ് 

കോഴിക്കോട് : പ്രസവുമുൾപ്പെടെയുള്ള ആരോഗ്യ വിഷയങ്ങളിൽ അശാസ്ത്രീയവും തെറ്റായതുമായ സമീപനങ്ങൾ കൈകൊണ്ടാൽ...