സുധാകരനെ നീക്കിയതിൽ പ്രതിഷേധം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചു

Date:

മുഴപ്പിലങ്ങാട്: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെ. സുധാകരനെ നീക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി അംഗങ്ങൾ ഒന്നടങ്കം രാജിവെച്ചു. മണ്ഡലം കമ്മിറ്റി യോഗം നടന്നുകൊണ്ടേയിരിക്കെയാണ് അഖിലേന്ത്യാ കമ്മിറ്റിയുടെ വാർത്താക്കുറിപ്പ് ശ്രദ്ധയിൽ പെടുന്നത്. ഇതിനു പിന്നാലെ കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിക്കുകയായിരുന്നു.

യോഗത്തിൽ എൻ.പി. ചന്ദ്രദാസ് അദ്ധ്യക്ഷതവഹിച്ചു. ധർമ്മടം ബ്ലോക്ക് പ്രസിഡന്റ് കെ.വി. ജയരാജൻ, ബ്ലോക്ക് ഭാരവാഹികളായ സി. ദാസൻ, കെ. സുരേഷ്, എ. ദിനേശൻ, സി.എം. അജിത്ത് കുമാർ, പി. ഗംഗാധരൻ, പി.കെ. വിജയൻ, ഇ.കെ. രേഖ, മഹിള കോൺഗ്രസ് ധർമ്മടം ബ്ലോക്ക് പ്രസിഡന്റ് ബീന വട്ടക്കണ്ടി, സേവാദൾ ധർമ്മടം നിയോജക മണ്ഡലം പ്രസിഡന്റ് ആർ. മഹാദേവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കെ. സുധാകരനെ മാറ്റി അഡ്വ. സണ്ണി ജോസഫ് എം.എൽ.എയെയാണ് പുതിയ കെ.പി.സി.സി അദ്ധ്യക്ഷനായി നിയമിച്ചത്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. സുധാകരന്റെ വലംകൈയാണ് കണ്ണൂർ പേരാവൂരിൽ നിന്നുള്ള എം.എൽ.എയായ സണ്ണി ജോസഫ്.
എം.എം. ഹസ്സനെ മാറ്റി അടൂർ പ്രകാശ് എം.പിയെ യു.ഡി.എഫ് കൺവീനറായും നിയമിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഷാഫി പറമ്പിൽ എം.പി, എ.പി. അനിൽകുമാർ എം.എൽ.എ എന്നിവരെ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റുമാരായും നിയമിച്ചു. സ്ഥാനമൊഴിഞ്ഞ കെ. സുധാകരനെ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി

Share post:

Popular

More like this
Related

വായനശാലകൾ സാമൂഹിക പുരോഗതിയുടെ കേന്ദ്രങ്ങളാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം : വായനശാലകളിലെത്തുന്നവരെ സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാനും സാമൂഹിക പുരോഗതിക്കായി ജനങ്ങളെ...

വയനാട് തുരങ്കപാതയ്ക്ക് അനുമതി ; കരാർ ഒപ്പിട്ട് നിർദ്ദേശങ്ങൾ പാലിച്ച് ഉടൻ പണി തുടങ്ങാം

ന്യൂഡല്‍ഹി: കോഴിക്കോട്-വയനാട് നിര്‍ദ്ദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് അനുമതി.  കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു...