മലപ്പുറം: നിലമ്പൂർഎംഎൽഎ പി വി അൻവർ തൽസ്ഥാനം രാജി വെച്ചു. രാവിലെ സ്പീക്കര്‍ എ എൻ ഷംസീറിന് അൻവർ രാജിക്കത്ത് കൈമാറി.
കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അത് മറികടന്ന് നിലമ്പൂരിൽ വീണ്ടും മത്സരിക്കാനാണ് അൻവറിന്‍റെ നീക്കം. അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. യുഡിഎഫിലേക്ക് ചേക്കേറുന്ന പക്ഷം നിലമ്പൂർ കോൺഗ്രസിൽ മറ്റൊരു പൊട്ടിത്തെറിക്ക് അത് വഴിവെച്ചേക്കും. അതുകൂടി കണക്കിലെടുത്ത് ലീഗിൻ്റെ പിന്തുണയോടെ നിലമ്പൂരിൽ മത്സരിക്കാനാകും ശ്രമം