‘പി വി അൻവറിനെ സാക്ഷിയാക്കി അന്വേഷണം നടത്തണം’; മുഖ്യമന്ത്രിക്ക് പരാതി നൽകി സിപിഐ എം എൽസി അംഗം

Date:

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. സിപിഐഎം പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി അംഗം എ പി മുജീബാണ് പരാതി നൽകിയത്. എഡിജിപി എം ആർ അജിത്ത് കുമാർ അടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്തണമെന്നാണ് പരാതിയിലുള്ളത്. അൻവറിനെ സാക്ഷിയാക്കി കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവും പരാതിയിലുണ്ട്. നേരത്തെ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു എഡിജിപി എം ആർ അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ രൂക്ഷ വിമർശനവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ രം​ഗത്തെത്തിയത്. സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത്ത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് എം ആർ അജിത്കുമാറിന്റെ റോൾ മോഡൽ എന്ന് സംശയിച്ചുപോകുന്നുവെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളാണ് പി വി അൻവർ പൊലീസിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ഉന്നയിച്ചത്. പത്തനംതിട്ട എസ് പിയായ സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നുണ്ടെന്നും പി വി അൻവർ ആരോപിച്ചു. എസ്പിയുമായുള്ള ഫോൺ കോൾ ചോർത്തിയത് ​ഗതികേടുകൊണ്ടാണെന്നും കേരളത്തിലെ ജനങ്ങൾക്ക് അത് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഓഫീസർമാർ രാജ്യവിരുദ്ധ പ്രവർത്തികൾ ചെയ്യുകയാണ്. ഇത് പാർട്ടിയെയും സർക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും പി വി അൻവർ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി അജിത്ത് കുമാർ എന്നിവരെ മുഖ്യമന്ത്രി വിശ്വസിച്ചു. എന്നാൽ ഇരുവരും ഉത്തരവാ​ദിത്തം നിറവേറ്റുന്നതിൽ വീഴ്ച വരുത്തി. അരീക്കോട്ടെ നവകേരള സദസ് അലങ്കോലമാക്കി. പൊലീസ് ഇടപെടുന്നതിന് പകരം നോക്കി നിന്നു. പാർട്ടിയെയും സർക്കാരിനെയും ഇല്ലായ്മ ചെയ്യുന്ന ഗ്രൂപ്പാണിതെന്നും പി വി അൻവർ ആരോപിച്ചു. പരാമർശത്തിന് പിന്നാലെ പ്രതിപക്ഷം ശക്തമായ വിമർശനമാണ് സർക്കാരിനെതിരെ ഉന്നയിക്കുന്നത്. കേരളത്തിലുള്ളത് വേലി തന്നെ വിളവു തിന്നുന്ന സാഹചര്യമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ പ്രതികരണം.

പ്രതിപക്ഷം ഏറെക്കാലമായി ആരോപിക്കുന്ന കാര്യമാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഒരു സിപിഐഎം എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ഗുണ്ടാസംഘം പോലും നാണിച്ചു പോകുന്ന തരത്തിൽ പെരുമാറുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Share post:

Popular

More like this
Related

താമസ സ്ഥലത്തുനിന്ന് എംഡിഎംഎ പിടിച്ചെടുത്തു ; യൂട്യൂബര്‍ തൊപ്പിയും മൂന്ന് യുവതികളും ഒളിവിൽ

കൊച്ചി : കൊച്ചിയിൽ താമസസ്ഥലത്തു നിന്ന് എംഡിഎംഎ പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബർ...

സാമൂഹ്യപെൻഷൻ തട്ടിപ്പ്; ഉദ്യോ​ഗസ്ഥർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ; പേരുവിവരങ്ങൾ പുറത്തു വിടില്ല

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിക്ക് വകുപ്പ്...