ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് പിവി അൻവർ കോടതിയിലേക്ക്

Date:

മലപ്പുറം : സ്വർണ്ണക്കടത്ത്, റിതാൻ വധക്കേസ്, മാമി തിരോധാനം തുടങ്ങി താന്‍ ഉന്നയിച്ച കേസുകളിലെല്ലാം അന്വേഷണം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുമെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നത് വിഡ്ഢിത്തമാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിട്ടിട്ടും അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. എഡിജിപിയെ തൊട്ടാൽ പൊള്ളും. എന്നെ ഭയപ്പെടുത്താൻ മുഖ്യമന്ത്രി നോക്കിയെന്നും അന്‍വര്‍ ആരോപിച്ചു.

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസിനെതിരെയും ഗുരതരമായ ആരോപണമാണ് അൻവർ ഉന്നയിച്ചത്. മോഹന്‍ദാസ് ആര്‍.എസ്.എസുകാരനാണെന്നും മു‌സ്‌ലിംവിരോധിയാണെന്നും അൻവർ. നിലമ്പൂരിലെ ബൈപ്പാസ് അടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയത് മോഹന്‍ദാസാണ്. ജില്ലാ ആശുപത്രി കെട്ടിടം നിർമ്മിക്കാൻ ഭൂമി വിട്ടു നൽകാതെ തടഞ്ഞതിന് പിന്നിലും ജില്ലാ സെക്രട്ടറിയാണ്. ഇ.എൻ. മോഹൻദാസിനെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ചവിട്ടാൻ ശ്രമിച്ചെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഡിജിപിയെ തൊട്ടാൽ പൊള്ളും. എന്നെ ഭയപ്പെടുത്താൻ മുഖ്യമന്ത്രി നോക്കിയെന്നും അന്‍വര്‍ ആരോപിച്ചു.

ക്രൈസ്തവ ന്യൂനപക്ഷ എയ്ഡഡ് സ്ഥാപനങ്ങൾക്ക് എംഎൽഎ ഫണ്ട് നൽകുന്നത് ശരിയല്ലെന്നും എയ്ഡഡ് സ്ഥാപനങ്ങൾക്കല്ല ഫണ്ട് നൽകേണ്ടതെന്നും മോഹന്‍ദാസ് പറഞ്ഞിട്ടുണ്ട്. അഞ്ച് നേരം നിസ്ക്കരിക്കുന്നതാണ് ഇ.എൻ. മോഹൻദാസ് എന്നില്‍ കണ്ടെത്തിയ അയോഗ്യത. നിലമ്പൂരിൽ പി.വി. അൻവർ തോൽക്കണം എന്നാഗ്രഹിച്ചത് സിപിഎം നേതൃത്വമാണെന്നും അന്‍വര്‍ പറഞ്ഞു

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...