ന്യൂഡല്‍ഹി: ഹരിയാനയിലെ ഉറപ്പായിരുന്ന ജയം കോണ്‍ഗ്രസിന് നിഷേധിച്ചത് നേതാക്കന്മാരുടെ സ്വാർത്ഥതയും പോരടിയുമാണെന്ന് തുറന്നടിച്ച് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് രാഹുൽ ഹരിയാണയിലെ നേതാക്കളുടെ അച്ചടക്കമില്ലാത്ത പ്രവർത്തന രീതിയെ രൂക്ഷമായി വിമർശിച്ചത്.
കെ.സി. വേണുഗോപാല്‍, അജയ് മാക്കന്‍, അശോക് ഗെഹ്ലോത്, ദീപക് ബാബറിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ കോൺഗ്രസിൻ്റെ പരാജയത്തിന് കാരണമായ രണ്ട് കാര്യങ്ങൾ രാഹുൽ വ്യക്തമായി പറഞ്ഞുവെച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനും (ഇ.വി.എം) തിരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാജയത്തിന് ആദ്യ ഉത്തരവാദി. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടാമത്തെ കാരണം, ഹരിയാണയിലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് എന്നായിരുന്നു രാഹുലിൻ്റെ വിമര്‍ശനം. പരസ്പരം പോരടിക്കുന്നതിലപ്പുറം അവര്‍ ക്കാർക്കും ‘പാര്‍ട്ടിയെക്കുറിച്ച് ചിന്തിക്കാൻ കഴിഞ്ഞാ ഞാൻല്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.