‘ലാറ്ററൽ എൻട്രി’ക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി; ‘ഇത് ഐഎഎസ് മേഖലയുടെ സ്വകാര്യവത്ക്കരണം’

Date:

ദില്ലി: പ്രധാനപ്പെട്ട കേന്ദ്ര ഗവൺമെൻ്റ് തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി റിക്രൂട്ട് ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ഐഎഎസ് തസ്തികകളെ മോദി സർക്കാർ സ്വകാര്യവത്ക്കരിക്കുകയാണെന്നും ആർഎസ്എസ് വഴി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രക്രിയയാണിതെന്നും രാഹുൽ കുറ്റപ്പെടുത്തി.

യുപിഎസ്‌സി വഴി ഉദ്യോഗസ്ഥർ നിയമിതരാകേണ്ട ജോയിൻ്റ് സെക്രട്ടറിമാരുടെയും ഡയറക്ടർമാരുടെയും ഡെപ്യൂട്ടി സെക്രട്ടറിമാരുടെയും സ്ഥാനങ്ങളിലേക്കാണ് ലാറ്ററൽ എൻട്രി വഴി നിയമനം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതിന്റെ നടപടിക്രമങ്ങൾ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനു പകരം ‘രാഷ്ട്രീയ സ്വയംസേവക് സംഘ’ത്തിലൂടെ പൊതുപ്രവർത്തകരെ റിക്രൂട്ട് ചെയ്തുകൊണ്ട് നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങളിലെ സുപ്രധാന തസ്തികകളിൽ ലാറ്ററൽ എൻട്രി വഴി നിയമനം നടത്തി എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം പരസ്യമായി തട്ടിയെടുക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥർ നിയമിതരാകേണ്ട തസ്തികകളിൽ ഇത്തരത്തിൽ കരാർ നിയമനം നടക്കുന്നത് യുപിഎസ്‌സിക്ക് തയ്യാറെടുക്കുന്ന പ്രതിഭാധനരായ യുവാക്കളുടെ അവകാശങ്ങൾ കവർന്നെടുക്കലാണെന്നും രാഹുൽ ചൂണ്ടിക്കാട്ടുന്നു.  പ്രത്യക്ഷത്തിൽ, കോർപ്പറേറ്റുകൾ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്ത് വരുന്നുവെന്നും രാഹുൽ ആരോപിച്ചു. ചില കോർപ്പറേറ്റുകളുടെ പ്രതിനിധികൾ പ്രധാന സർക്കാർ സ്ഥാനങ്ങൾ കൈവശം വച്ചുകൊണ്ട് എന്തുചെയ്യുമെന്നതിൻ്റെ പ്രധാന ഉദാഹരണമാണ് സെബി, അവിടെ ആദ്യമായി സ്വകാര്യമേഖലയിൽ നിന്നുള്ള ഒരാളെ ചെയർപേഴ്‌സണാക്കിയെന്നും രാഹുൽ വിമർശിച്ചു. ഇത് തീർത്തും ഐഎഎസ് മേഖലയുടെ സ്വകാര്യവത്ക്കരണമാണെന്നും രാഹുൽ വിമർശിച്ചു.

Share post:

Popular

More like this
Related

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...