‘രാഹുൽ മാങ്കൂട്ടത്തിൽ അടിമുടി വ്യാജനായ സ്ഥാനാർത്ഥി; ആദായ നികുതി അടച്ചുവെന്നത് കള്ളം’: എ കെ ഷാനിബ്

Date:

പാലക്കാട് : എല്ലാ അർത്ഥത്തിലും വ്യാജനായ വ്യക്തിയാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ.കെ. ഷാനിബ്. അദ്ദേഹം ഇതുവരെ ആദായ നികുതി റിട്ടേൺസ് ഫയൽ ചെയ്തിട്ടില്ലെന്നും പരസ്യമായി കള്ളംപറഞ്ഞുവെന്നും ഷാനിബ് ആരോപിച്ചു.

”ഇവിടെ എല്ലാ അര്‍ത്ഥത്തിലും വ്യാജനായ ആളാണ് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ആദ്യം യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ ഐ.ഡി. കാര്‍ഡുണ്ടാക്കി. അതുപോലെ, നിരന്തരം കള്ളങ്ങള്‍ പറഞ്ഞു. വ്യാജമായ സത്യവാങ്മൂലം കൊടുത്തുകൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അദ്ദേഹത്തിന് നാല് കച്ചവടസ്ഥാപനങ്ങളുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു . ഒരു ബാര്‍ബര്‍ ഷാപ്പ്, വസ്ത്രക്കട, മില്‍മ ഷോപ്പ് അടക്കമുള്ള വരുമാനമാർ​ഗങ്ങൾ അദ്ദേഹത്തിനുണ്ട്. എന്നാൽ, നികുതി അടച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നില്ല. ലക്ഷങ്ങൾ വരുമാനമുള്ള സ്ഥാനാർത്ഥി ഇതുവരെ ഐ.ടി. റിട്ടേൺസ് ഫയൽ ചെയ്തിട്ടില്ല. അതേസമയം, ഐ.ടി. റിട്ടേൺസ് ഫയൽ ചെയ്തതായി രാഹുൽ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ നുണ പറയുന്ന വ്യാജനായൊരു യു.ഡി.എഫിന്‍റെ സ്ഥാനാര്‍ഥി മത്സരിക്കുന്നു. അതിനുള്ള ഒരു തെളിവുകൂടെ പുറത്തുവരുകയാണ്.” ഷാനിബ് ആരോപിച്ചു.

“കഴിഞ്ഞ ദിവസം പി. സരിനെതിരേ വ്യാജവോട്ട് ചേർത്തുവെന്ന തരംതാണ ആരോപണം ഉന്നയിച്ചിരുന്നു പ്രതിപക്ഷനേതാവ്. എന്നാൽ അടിമുടി വ്യാജനായ ഒരു വ്യക്തിയെ അടുത്തിരുത്തിയാണ് ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് മനസ്സിലാക്കണം”- എ.കെ. ഷാനിബ് കൂട്ടിച്ചേർത്തു.

തന്നെപോലുള്ളവർ പാർടി വിട്ടപ്പോൾ പ്രാണികളാണെന്ന്‌ ആക്ഷേപിച്ച പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനാണ് സന്ദീപ്‌ വാര്യരെപോലുള്ള വിഷപ്പാമ്പുകളെ തോളിലിട്ടുന്നത്. ജില്ലാ നേതൃത്വം അറിയാതെ ഷാഫി- സതീശൻ ഗ്രൂപ്പാണ്‌ ഇതിനുപിന്നിൽ പ്രവർത്തിച്ചത്‌. സന്ദീപിനെ കൊണ്ടുവരുന്നതിനുമുമ്പ്‌ പോപ്പുലർ ഫ്രണ്ടുമായി ഷാഫി പറമ്പിൽ ചർച്ചനടത്തിയിരുന്നതായും ഷാനിബ്‌ ആരോപിച്ചു.

ഷാഫി – സതീശൻ കോക്കസിനെതിരെ വാർത്താസമ്മേളനം നടത്തിയപ്പോൾ, അവർക്കെതിരെ പറഞ്ഞത്‌ തിരുത്തിയാൽ ചർച്ചയാകാമെന്നായിരുന്നു സതീശൻ്റെ നിലപാട്‌. എന്നാൽ രാഹുൽ ഗാന്ധി അടക്കമുള്ള ഗാന്ധി കുടുംബത്തിലെ എല്ലാവരേയും ആക്ഷേപിച്ച സന്ദീപ്‌ വാര്യരെ മുൻ നിലപാടുകൾ ഒന്നും തിരുത്താതെ കോൺഗ്രസിലേക്ക്‌ സ്വാഗതം ചെയ്‌തു.
പാലക്കാട്ടെ യുഡിഎഫ്‌ സ്ഥാനാർഥി ഇൻകംടാക്‌സ്‌ ഫയൽ ചെയ്യുന്നുണ്ടെന്ന്‌ പറഞ്ഞത്‌ പച്ചക്കള്ളമാണ്‌. വിലകൂടിയ കാർ വാങ്ങിയപ്പോൾ അതിനുള്ള വരുമാനം മുടിവെട്ട്‌ കട, വസ്‌ത്രക്കട, മിൽമ ബൂത്ത്‌ എന്നിവയിൽനിന്നായിരുന്നുവെന്നും അതിന്‌ നികുതി കൊടുക്കുന്നുണ്ടെന്നും വാദിച്ചിരുന്നു. എന്നാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ നികുതി അടച്ച വിവരം കാണാനില്ല. അടിമുടി വ്യാജനായ യുഡിഎഫ്‌ സ്ഥാനാർത്ഥി കള്ളനാണെന്നും ഷാനിബ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....