ബലാത്സംഗ കേസ്: സിദ്ദിഖിൻ്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി

Date:

ന്യൂഡൽഹി : യുവനടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നത് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി. വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന വാദവും കോടതി കണക്കിലെടുത്തു. സംസ്ഥാനം എട്ട് വര്‍ഷമായി എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ഹേമ കമ്മീഷൻ റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് പരാതി ഇപ്പോൾ നൽകിയതെന്ന് സംസ്ഥാനവും അതിജീവിതയും വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നെന്ന് കോടതി പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാൻ സിദ്ദിഖിന് കോടതി നിർദേശം നൽകി. സിനിമയില്‍ മാത്രമല്ല ഇതൊക്കെ നടക്കുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരായത്.

365 സിനിമയിൽ അഭിനയിച്ചെന്നും 67 വയസായെന്നും സിദ്ദിഖ് കോടതിയിൽ വ്യക്തമാക്കി. അതുപോലെ തന്നെ പരാതി നൽകിയത് ഏറെ വൈകിയാണന്നും സിദ്ദിഖ് കോടതിയിൽ വാദിച്ചിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സിദ്ദിഖ് 6 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു.

കേസിൽ കക്ഷി ചേരാൻ ശ്രമിച്ച മറ്റുള്ളവരെ കോടതി ശാസിക്കുകയും ചെയ്തു. കേസുമായി ഇവർക്ക് ഒരു ബന്ധവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരായി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ എസ് പി മെറിൻ ജോസഫ് ഇന്നലെ ദില്ലിയിലെത്തി അഡ്വ.ഐശ്യര്യ ഭാട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Share post:

Popular

More like this
Related

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച യുഎസ് പ്രസിഡൻ്റ്; ഭീകരതയ്‌ക്കെതിരെ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം, പിന്തുണയുമായി ട്രംപ്

വാഷിംഗ്ടൺ :പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തീവ്രവാദത്തിനെതിരെ...

പഹൽഗാം ഭീകരാക്രമണം: ഔദ്യോഗിക കൂടിക്കാഴ്ചകൾ അവസാനിപ്പിച്ച് സൗദിയിൽ നിന്ന് ഇന്ന് പ്രധാനമന്ത്രി  തിരിച്ചെത്തും

ന്യൂഡൽഹി : ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ, സൗദി അറേബ്യ ആതിഥേയത്വം...

കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ‌ മലയാളിയും

കൊച്ചി : ജമ്മു കശ്മീരിലെ പഹൽഗാമിൽ‌ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും....

ജമ്മു കാശ്മീരിലെ പഹല്‍ഗാമിൽ ഭീകരാക്രമണം; കൊല്ലപ്പെട്ടവരിലേറെയും വിനോദ സഞ്ചാരികൾ,രണ്ട് വിദേശികളും

ശ്രീനഗര്‍: ജമ്മു കശ്മീരിൽ വീണ്ടും  രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. കാശ്മീരിലെ സൗന്ദര്യം...