സ്ത്രീയുടെ ശരീരഘടനയെക്കുറിച്ചുള്ള പരാമർശം ലൈംഗിക അതിക്രമം – ഹൈക്കോടതി

Date:

കൊച്ചി: സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് നടത്തുന്ന പരാമർശങ്ങൾ ലൈം​ഗിക അതിക്രമത്തിന്റെ പരിതിയിൽ വരുമെന്ന് ഹൈക്കോടതി.  ലൈംഗികാതിക്രമക്കേസ് റദ്ദാക്കാൻ കെഎസ്ഇബി മുൻജീവനക്കാരൻ പുത്തൻവേലിക്കര സ്വദേശി ആർ രാമചന്ദ്രൻ നായർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. സഹപ്രവർത്തകയ്ക്ക് നല്ല ശരീരഘടനയാണെന്ന് പറയുകയും അശ്ലീലച്ചുവയുള്ള പരാമർശം നടത്തുകയും മൊബൈലിൽ അശ്ലീല സന്ദേശം അയക്കുകയും ചെയ്തു എന്നാണ് ഇയാൾക്കെതിരായ പരാതി.

ബോഡി സ്ട്രക്ചർ നല്ലതാണെന്ന കമന്റ് ലൈംഗികാതിക്രമം അല്ലെന്ന് ഹർജിക്കാരൻ വാദിച്ചെങ്കിലും പരാതിക്കാരി ശക്തമായി എതിർത്തു. സഹപ്രവർത്തകർക്ക് മുന്നിൽവെച്ച് പൊതുവേദികളിൽ വച്ച് അശ്ലീല ഭാഷ ഉപയോഗിച്ച് അപമാനിക്കാറുണ്ടെന്നും യുവതി ആരോപിച്ചു. 2013ൽ ഇതിനെതിരെ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകിയിരുന്നുവെന്നും തുടർന്ന് ഹർജിക്കാരനെ സ്ഥലം മാറ്റിയെങ്കിലും മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങൾ തുടർന്നുവെന്നും പരാതിയിൽ പറയുന്നു. നമ്പർ ബ്ലോക്ക് ചെയ്തപ്പോൾ മറ്റ് നമ്പറുകളിൽ നിന്ന് സന്ദേശം അയച്ചു. കെഎസ്ഇബി വിജിലൻസ് ഓഫീസർക്ക് പരാതി നൽകിയിട്ടും പെരുമാറ്റത്തിൽ മാറ്റമില്ലാതെ വന്നതിനെ തുടർന്നാണ് പൊലീസിനെ സമീപിച്ചതെന്ന് യുവതി കോടതിയെ അറിയിച്ചു.

Share post:

Popular

More like this
Related

സുപ്രീം കോടതിക്കെതിരായ പരാമർശത്തിൽ നിഷികാന്തിനെതിരെ ശക്തമായ പ്രതിഷേധം, നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന എല്ലാ മതപരമായ യുദ്ധങ്ങള്‍ക്കും ഉത്തരവാദി സുപ്രീംകോടതി ചീഫ്...

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....