മുംബൈ : വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മുബൈ വോക്കാർഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആറിനായിരുന്നു അന്ത്യം. തൊണ്ണൂറ് വയസ്സായിരുന്നു. ദാദാ സാഹബ് ഫാൽക്കെ പുരസ്‍കാരവും പത്മശ്രീയും പത്മഭൂഷനും നൽകി രാജ്യം ആദരിച്ച പ്രതിഭയാണ് ശ്യാം ബെനഗല്‍.
ഹിന്ദിയിലെ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് ദേശീയതലത്തില്‍ ഏഴ് തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തിരക്കഥ, മികച്ച രണ്ടാമത്ത ചിത്രം വിഭാഗങ്ങളിലും ദേശീയ പുരസ്‍കാര ജേതാവാണ്. നിഷാന്ദ്, അങ്കൂര്‍, ഭൂമിക, ജനൂൻ, ആരോഹണ്‍, സുബൈദ, ബാരി- ബരി, സര്‍ദാരി ബീഗം, ദ ഫോര്‍ഗോട്ടൻ ഹീറോ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
ഡിസംബർ 14 ന് ശ്യാം ബെനഗൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം തൻ്റെ തൊണ്ണൂറാം ജന്മദിനം ആഘോഷപൂർവ്വം കൊണ്ടാടിയിരുന്നു. അഭിനേതാക്കളായ കുൽഭൂഷൺ ഖർബന്ദ, നസീറുദ്ദീൻ ഷാ, ദിവ്യ ദത്ത, ഷബാന ആസ്മി, രജിത് കപൂർ, അതുൽ തിവാരി, ചലച്ചിത്ര നിർമ്മാതാവും നടനുമായ ശശി കപൂറിൻ്റെ മകനുമായ കുനാൽ കപൂർ തുടങ്ങിയവർ ആഘോഷത്തിൻ്റെ ഭാഗമായിരുന്നു.