പാരീസ് ഒളിംപിക്സിൽ അത്‌ലറ്റിക്സിലും റിപ്പച്ചേജ് റൗണ്ട് വരുന്നു ; ഹീറ്റ്സില്‍ ഓടിതോറ്റാലും ഇനി സെമി കാണാനൊരവസരമുണ്ട്!

Date:

പാരീസ്: പാരീസ് ഒളിംപിക്സിൽ അത്‌ലറ്റിക്സ് വിഭാഗത്തിലും ഇത്തവണ റിപ്പച്ചേജ് റൗണ്ട് പ്രാബല്യത്തിൽ വരികയാണ്. ഇനി ഹീറ്റ്സിൽ ഓടി തോറ്റാലും അത്‌ലറ്റുകൾ പുറത്താവില്ല, പകരം സെമിയിലേക്ക് യോഗ്യത നേടാന്‍ ഒരവസരം കൂടി കിട്ടും. ഗുസ്തി മത്സരങ്ങളിലേതുപോലുള്ള അപൂ‍ര്‍വ്വ ഇനങ്ങളിൽ മാത്രം അനുവദിച്ചിരുന്ന റിപ്പച്ചേജ് റൗണ്ടാണ് പാരീസിലെ ഒളിംപിക്സ് ട്രാക്കിലും നടപ്പാക്കുന്നത്.

ഒളിംപിക്സില്‍ 200, 400, 800,1500 മീറ്റ‍ർ ഓട്ടത്തിലും ഹർഡിൽസിലുമാണ് റിപ്പച്ചേജ് റൗണ്ട് ഉൾപ്പെടുത്തുക. ഹീറ്റ്സിൽ കാലിടറിയവ‍ര്‍ക്ക് സെമിഫൈനലിലേക്കായി ഒന്നുകൂടി ഓടി തെളിയാനുള്ള ആനുകൂല്യമായി മാറും റിപ്പച്ചേജ് റൗണ്ട്. 2022 ജൂലൈയിലാണ് ലോക അത്‌ലറ്റിക് കൗൺസിൽ റിപ്പച്ചേജ് റൗണ്ടിന് അംഗീകാരം നൽകിയത്. ട്രാക്ക് ഇനങ്ങളിൽ സാധാരണയായി ആദ്യം ഹീറ്റ്സ് നടക്കും. ഓരോ ഹീറ്റ്സിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന മൂന്നുപേ‍‍ര്‍ സെമിയിലേക്ക് യോഗ്യത നേടും. ഇതിന് പുറമെ മികച്ച സമയം കുറിച്ച നാലുപേർക്കും സെമി ഫൈനലിലെത്താം എന്നതായിരുന്നു ഇതുവരെ തുടര്‍ന്ന് വന്നിരുന്ന രീതി.

എന്നാല്‍ റിപ്പച്ചേജ് വരുന്നതോടെ , പതിവുപോലെ ഹീറ്റ്സിൽ മുന്നിലെത്തുന്നവർ നേരിട്ട് സെമിയിലെത്തുമെങ്കിലും ബാക്കിയുള്ളവ‍ർക്കും റിപ്പച്ചേജ് റൗണ്ടിൽ കരുത്ത് കാട്ടി മുന്നേറാം. അതായത് ഒരു അത്‌ലറ്റിന് രണ്ടവസരം. 200, 400, 800, 1500, മീറ്റ‍ർ ഓട്ടത്തിന് പുറമെ 100, 110, 400 മീറ്റ‍ര്‍ ഹഡിൽസിലും റിപ്പച്ചേജ് റൗണ്ട് ഉണ്ടാകും. നൂറ് മീറ്ററിൽ യോഗ്യതാ റൗണ്ട് ഉള്ളതിനാൽ റിപ്പച്ചേജിന് അവസരമില്ല. ദീര്‍ഘദൂര ഓട്ടങ്ങളിലും റിപ്പച്ചേജ് റൗണ്ട് ഉണ്ടാകില്ല. ഒരു മികച്ച അത്‌ലറ്റിന് ഒരു നേരത്തെ മോശം ഓട്ടം കാരണം ഒരു മെഡല്‍ നഷ്ടമാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് റിപ്പച്ചേജ് റൗണ്ട് അത്‌ലറ്റിക്സിലും അവതരിപ്പിക്കപ്പെടുന്നത്.

ആദ്യ റൗണ്ടിൽ തോറ്റവരുടെ എതിരാളി ഫൈനലിൽ എത്തിയാൽ അവരോട് തോറ്റവ‍ര്‍ വെങ്കലത്തിനായി എറ്റുമുട്ടുന്ന റൗണ്ടെന്ന നിലയിലാണ് റിപ്പച്ചേജിൽ മത്സരിക്കുക. പാരീസില്‍ ഹീറ്റ്സിൽ തോറ്റ് റിപ്പച്ചേജ് റൗണ്ടിലൂടെ സെമിഫൈനലിലെത്തി, ആരെങ്കിലും സ്വർണം നേടിയാൽ അത് മറ്റൊരു ചരിത്രമാവും. വരട്ടെ, കാത്തിരുന്ന് കാണാം.

Share post:

Popular

More like this
Related

മഴ കനത്തു : സംസ്ഥാനത്ത്  ഇന്ന് പൊലിഞ്ഞത് അഞ്ച് ജീവനുകള്‍; എങ്ങും വ്യാപക നാശനഷ്ടങ്ങൾ

കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. മിക്കയിടങ്ങളിലും നാശനഷ്ടങ്ങൾ. മഴക്കെടുതിയില്‍ ഇന്ന് അഞ്ച്...

ഇന്ത്യയിൽ രണ്ട് പുതിയ കോവിഡ് വകഭേദങ്ങൾ കൂടി കണ്ടെത്തി ; അപകട സാദ്ധ്യത നിരീക്ഷിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് -19 വ്യാപനം വർദ്ധിക്കുന്നതിനിടെ രണ്ട് പുതിയ...

മഴ : 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 26 ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ...

24 മണിക്കൂറിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും ; നിലമ്പൂര്‍ തിരിച്ചുപിടിക്കുമെന്ന് വി ഡി സതീശന്‍

കൊച്ചി: നിലമ്പൂരില്‍ 24 മണിക്കൂറിനകം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി...