ടക്കറ്റെടുത്തിട്ടും കളി കാണാനാവാത്തവർക്ക് 10,000 രൂപ നഷ്ടപരിഹാരം

Date:

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനൽ മത്സരം കാണാൻ ടിക്കറ്റെടുത്തിട്ടും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാത്തവർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 

മലപ്പുറം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന് മുമ്പാകെ സമർപ്പിച്ച ഹര്‍ജിയിലാണ് അനുകൂല വിധിയുണ്ടായത്. കളികാണാതെ മടങ്ങിയവർക്ക് ടിക്കറ്റ് തുക തിരിച്ച് നൽകാനും 10000 രൂപ നഷ്ടപരിഹാരം നൽകാനുമാണ് കമീഷൻ ഉത്തരവിട്ടത്.

30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരതുക നൽകണമെന്നും ഇല്ലെങ്കിൽ ഒമ്പത് ശതമാനം പലിശ ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. പരാതിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ പി സാദിഖലി അരീക്കോട്, എൻ എച്ച് ഫവാസ് ഫര്‍ഹാന്‍ എന്നിവര്‍ ഹാജരായി.

മലപ്പുറം കാവനൂര്‍ സ്വദേശി കെ പി മുഹമ്മദ് ഇഖ്ബാല്‍, കൊല്ലം മങ്ങാട്ട് സ്വദേശി മനോഷ് ബാബു, നസീം കരിപ്പകശ്ശേരി എന്നിവരാണ് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍, മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവരെ എതിർകക്ഷികളാക്കി കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കിയത്.

2022 മെയ് രണ്ടിനാണ് കേരളം -ബംഗാള്‍ ഫൈനല്‍ മത്സരം നടന്നത്. 25,000 ലധികം പേരാണ് ഫൈനല്‍ കാണാൻ പയ്യനാട്ടെത്തിയത്. സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റിയേക്കാൾ അധികം ടിക്കറ്റ് വിൽപന നടത്തിയതിനാൽ നിരവധി പേർക്ക് മത്സരം കാണാതെ മടങ്ങേണ്ടി വന്നു. രാത്രി എട്ടിന് ആരംഭിക്കുന്ന മത്സരം കാണാൻ വൈകീട്ട് നാലിന് എത്തിയവർക്ക് പോലും സാധിച്ചില്ല. ടിക്കറ്റ് എടുത്തിട്ടും കളിക്കാണാനാവത്തതിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. ബംഗാളിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി കേരളം കിരീടം ചൂടുകയും ചെയ്തിരുന്നു.

Share post:

Popular

More like this
Related

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...

അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ തിരിച്ച് അയച്ചു

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ...

അരുണാചൽ പ്രദേശിൻ്റെ പേര് മാറ്റാൻ ചൈന ; എതിർത്ത് ഇന്ത്യ

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ...