ഇന്ത്യ-ന്യൂസിലാൻ്റ് ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനു മുന്നോടിയായി നടന്നത്  5,000 കോടി രൂപയുടെ വാതുവെപ്പുകള്‍ – റിപ്പോര്‍ട്ട്

Date:

ന്യൂഡല്‍ഹി : ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ന്യൂസീലന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനു മുന്നോടിയായി 5,000 കോടി രൂപയുടെ വാതുവെപ്പുകള്‍ നടന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്രതലത്തില്‍ വാതുവെപ്പുകാരുടെ ഇഷ്ട ടീം ഇന്ത്യയാണെന്നാണ് ലഭ്യമായ വാർത്തകളിൽ നിന്ന് വെളിവാകുന്നത്.

നിരവധി വാതുവെപ്പുകാര്‍ അധോലോകവുമായി ബന്ധമുള്ളവരാണെന്നും എല്ലാ വലിയ മത്സരങ്ങള്‍ക്കുമുമ്പും ഇവര്‍ ദുബൈയില്‍ ഒത്തുകൂടാറുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ദാവൂദ് ഇബ്രാഹിമിന്റെ സംഘമായ ‘ഡി കമ്പനി’ ദുബൈയിലെ വലിയ ക്രിക്കറ്റ് മത്സരങ്ങളില്‍ വാതുവെപ്പില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കിടെ ഡല്‍ഹി ക്രൈം ബ്രാഞ്ച് അഞ്ച് വമ്പന്‍ വാതുവെപ്പുകാരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. സെമി ഫൈനല്‍ മത്സരങ്ങളിൽ ഇവര്‍ വാതുവെപ്പിലേര്‍പ്പെട്ടിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍ നിന്നാണ് സംഘത്തിന്റെ ദുബൈ ബന്ധം വെളിവായത്. ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനല്‍ മത്സരത്തിനിടെ വാതുവെപ്പിലേര്‍പ്പെട്ടതിന് പര്‍വീണ്‍ കൊച്ചാര്‍, സഞ്ജയ് കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലാപ്ടോപ്പുകളും ഫോണും ഉപയോഗിച്ച് വാതുവെപ്പ് നടത്തുന്നതിനിടെയാണ് ഇരുവരെയും പോലീസ് കൈയോടെ പിടികൂടിയത്. ഇവരില്‍ നിന്ന് വാതുവെപ്പിനായി ഉപയോഗിക്കുന്ന നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു.

കഴിഞ്ഞ രണ്ടുവര്‍ഷമായി വാതുവെപ്പ് ബിസിനസ്സ് നടത്തുന്നതിനായി പര്‍വീണ്‍ കൊച്ചാര്‍ പ്രതിമാസം 35,000 രൂപയ്ക്ക് ഒരു വീട് വാടകയ്‌ക്കെടുത്തിരുന്നു. ഓരോ മത്സര ദിവസവും 40,000 രൂപയോളമായിരുന്നു ഇയാളുടെ ലാഭം. വാതുവെപ്പ് ശൃംഖലയെ ദുബായില്‍നിന്നാണ് നിയന്ത്രിക്കുന്നതെന്നാണ് ഇയാള്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്.

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...