നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ്  ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍

Date:

തിരുവനതപുരം : മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ നെയ്യാറ്റിന്‍കരയില്‍ തടഞ്ഞ് ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകർ. ഗാന്ധിയനും ഗാന്ധി സ്മാരക നിധിയുടെയും സേവാഗ്രാം ആശ്രമത്തിന്റെയും ചെയര്‍മാനുമായിരുന്ന പി. ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിനെത്തിയപ്പോഴായിരുന്നു സംഭവം.  ചടങ്ങിനിടെ സംസാരമദ്ധ്യേ ആര്‍ എസ് എസും സംഘപരിവാറും രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തിയിരിക്കുന്നുവെന്നും നാം ജാഗ്രതയോടെ കഴിയണമെന്നും തുഷാര്‍ഗാന്ധി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ആർഎസ്എസ്- ബിജെപി പ്രതിഷേധം.
സമ്മേളന വേദിയില്‍ നിന്നും വാഹനത്തിലേയ്ക്ക് കയറാന്‍ അദ്ദേഹം വരുന്നതിനിടയിലാണ് ബിജെപി കൗണ്‍സിലര്‍ മഹേഷിന്റെ നേതൃത്വത്തില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടഞ്ഞത്. 

ബി.ജെ.പി ക്കും ആര്‍.എസ്.എസ്സിനുമെതിരെയുള്ള പരാമര്‍ശം പിന്‍വലിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. തന്റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് തുഷാര്‍ ഗാന്ധി അറിയിച്ചു. തുടര്‍ന്ന് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തുഷാര്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം മുഴക്കി. ഗാന്ധി അനുകൂല മുദ്രാവാക്യം ഉറക്കെ വിളിച്ച് തുഷാര്‍ ഗാന്ധിക്ക് പിന്തുണയറിയിച്ച് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധിജിക്കും തുഷാര്‍ഗാന്ധിക്കും ജയ് വിളിച്ചു.. ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന്റെ സംഘാടക സമിതിയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളിലെയും പ്രതിനിധികളുണ്ടെന്നും തുഷാര്‍ ഗാന്ധി രാഷ്ട്രീയം സംസാരിക്കേണ്ട വേദിയായിരുന്നില്ല ഇതെന്നുമാണ് ബിജെപി നേതാക്കളുടെ ആരോപണം.

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...