ശബരിമല വിമാനത്താവളം: കൊടു​മ​ൺ എ​സ്റ്റേ​റ്റി​ലും സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന നി​വേ​ദ​നം പ​രി​ഗ​ണി​ച്ച് തീർപ്പാക്കണം – ഹൈക്കോടതി

Date:

കൊ​ച്ചി: നി​ർ​ദി​ഷ്ട ശ​ബ​രി​മ​ല ഗ്രീ​ൻ​ഫീ​ൽ​ഡ്​ വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൊ​ടു​മ​ൺ എ​സ്റ്റേ​റ്റി​ലും സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന നി​വേ​ദ​നം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ സ​ർ​ക്കാ​റി​നോ​ട്​ ഹൈ​ക്കോട​തി. സ​ർ​ക്കാ​റി​ന്​ ന​ൽ​കി​യ നി​​വേ​ദ​ന​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ കൊ​ടു​മ​ൺ ശ​ബ​രി സാം​സ്കാ​രി​ക സ​മി​തി ന​ൽ​കി​യ ഹ​ര​ജി തീ​ർ​പ്പാ​ക്കി​യാ​ണ്​ ചീ​ഫ് ജ​സ്റ്റി​സ് നി​തി​ൻ ജാം​ദാ​ർ, ജ​സ്റ്റി​സ് എ​സ്. മ​നു എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

​മാ​ന​ത്താ​വ​ള​ത്തി​ന്​ ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റും അ​നു​ബ​ന്ധ സ്ഥ​ല​വും ഏ​റ്റെ​ടു​ക്കാ​ൻ ഒ​ട്ടേ​റെ​പ്പേ​രെ ഒ​ഴി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്നും വ​ലി​യ തു​ക സ​ർ​ക്കാ​റി​ന്​ ഇ​തി​നാ​യി ചെ​ല​വാ​കു​മെ​ന്നു​മ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി.

നി​ല​വി​ൽ ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 2264 ഏ​ക്ക​റും അ​നു​ബ​ന്ധ സ്ഥ​ല​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ത്തി​ന്​ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​പ​ക​രം കൊ​ടു​മ​ൺ എ​സ്റ്റേ​റ്റി​ൽ ഭൂ​മി ക​ണ്ടെ​ത്ത​ണ​​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. നി​വേ​ദ​നം പ​രി​ഗ​ണി​ച്ച്​ തീ​ർ​പ്പാ​ക്കാ​നാ​ണ്​ കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...