ശബരിമല ദർശനം: തീർത്ഥാടകർക്ക് വിമാനത്തിൽ നാളികേരം കൊണ്ടുപോകാൻ അനുമതി ; ഇളവ് 2025 ജനുവരി 20 വരെ

Date:

ന്യൂസൽഹി: ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് വിമാനങ്ങളിൽ അവരുടെ ക്യാബിൻ ബാഗേജിൽ നാളികേരം കൊണ്ടുപോകാൻ അനുമതി നൽകി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി. (ബിസിഎഎസ്) അടുത്തവർഷം ജനുവരി 20 വരെയാണ് ഇളവ് എന്ന് ഉത്തവരവിൽ പറയുന്നു. രണ്ട് മാസത്തെ തീർത്ഥാടന സീസൺ നവംബർ പകുതിയോടെ ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് സിവിൽ ഏവിയേഷൻ മന്ത്രി കെ രാംമോഹൻ നായിഡുവിൻ്റെ എക്‌സ് പോസ്റ്റിലൂടെയുള്ള പ്രഖ്യാപനം.

അയ്യപ്പ ദർശനത്തിനായി വാർഷിക തീർത്ഥാടനം നടത്തുന്ന ഭക്തരുടെ യാത്ര സുഗമമാക്കുന്നതിനാണ് സീസണിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്. പരമ്പരാഗതമായി, സുരക്ഷാ കാരണങ്ങളാൽ ക്യാബിൻ ബാഗേജിൽ നാളികേരം കൊണ്ടുവരുന്നത് നിരോധിച്ചിരുന്നു.
എന്നിരുന്നാലും, തീർത്ഥാടകർ കൊണ്ടുപോകുന്ന  പ്രധാന വഴിപാടായ ‘നെയ്  തേങ്ങ’യുടെ സാംസ്കാരികവും മതപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഈ കാലയളവിലേക്ക് ക്യാബിൻ ബാഗേജിൽ  നാളികേരം കൊണ്ടുപോകാൻ ഇളവ് അനുവദിച്ചത് എന്നാണ് ഉത്തരവ് പറയുന്നത്.

വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്, തീർത്ഥാടകർ. നാളികേരം കൊണ്ടുവരുന്നതിന് മുമ്പ് എക്സ്-റേ സ്ക്രീനിംഗ്, എക്‌സ്‌പ്ലോസീവ് ട്രേസ് ഡിറ്റക്ടർ (ഇടിഡി) ടെസ്റ്റിംഗ്, ഫിസിക്കൽ ഇൻസ്പെക്ഷൻ എന്നിവയുൾപ്പെടെ സമഗ്രമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കണം. ” ‘ഇരുമുടി കെട്ട്’ ബാഗിലെ തേങ്ങ ഇപ്പോൾ ക്യാബിൻ ബാഗേജിൽ അനുവദനീയമാണെങ്കിലും, മറ്റെല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും കർശനമായി പാലിക്കുമെന്നും 2025 ജനുവര, 20 വരെ ആവശ്യമായ എല്ലാ സുരക്ഷാ പരിശോധനകളും നടത്തി, ഭക്തർക്ക് സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനൊപ്പം പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിലേക്ക് ഞങ്ങൾ ഈ നടപടി സ്വീകരിച്ചത്.” – നായിഡു ട്വീറ്റ് ചെയ്തു.

ശബരിമല ക്ഷേത്ര തീർത്ഥാടനം നടത്തുന്ന ഭക്തർക്ക് പരമ്പരാഗതമായി തന്നെ പ്രധാനമാണ് നെ യ് നിറച്ച നാളികേരം ഉൾപ്പെടെയുള്ള വഴിപാടുകൾ അടങ്ങിയ പവിത്രമായ ‘ഇരുമുടി കെട്ട്.’
‘കെട്ടുനിറ’ ആചാരത്തിൻ്റെ ഭാഗമായാണ് ‘ഇരുമുടിക്കെട്ട്’ തയ്യാറാക്കുന്നത്. ഒരു തേങ്ങയിൽ നെയ്യ് നിറച്ച് ഉരുക്ക് കൊണ്ട് സീൽ ചെയ്ത് തയ്യാറാക്കുന്ന ‘നെയ് തേങ്ങ’ ഇരുമുടികെട്ടിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. ‘ഇരുമുടിക്കെട്ട്’ തലയിൽ ചുമക്കുന്നവർക്ക് മാത്രമേ ക്ഷേത്രത്തിൻ്റെ അകത്തെ ശ്രീകോവിലിലേക്കുള്ള 18 ആം പടി കയറാൻ അനുവാദമുള്ളൂ. മറ്റ് സന്ദർശകർ വേറെ വഴിയിലൂടെയാണ് ശ്രീകോവിലിൻ്റെ മുന്നിൽ എത്തേണ്ടത്.

ശബരിമലയിൽ തീർഥാടകർ ഓൺലൈൻ ബുക്കിംഗ് നടത്തിയതിന് ശേഷം മാത്രമേ ദർശനം നടത്താവൂ എന്ന് നിർബന്ധമാക്കിയിരുന്നു. ഈ ബുക്കിംഗിൽ പ്രതിദിനം പരമാവധി 80,000 ഭക്തരെ അനുവദിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ അറിയിച്ചിരുന്നു

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...