ശബരിമല ദർശന സമയം പുനഃക്രമീകരിച്ചു, വെർച്വൽ ക്യൂവിന് 48 മണിക്കൂർ ഗ്രേസ് പിരീഡ്

Date:

പത്തനംതിട്ട: ശബരിമലയിൽ ദർശന സമയം പുനഃക്രമീകരിച്ചു. പുലർച്ചെ മൂന്നുമണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ദർശനം അനുവദിച്ചിരിക്കുന്നത്. പിന്നീട് നടയടയ്ക്കും.

ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി 11 വരെയാണ് അടുത്ത ദർശനസമയം. ആകെ 17 മണിക്കൂറാണ് ദർശനത്തിന് അനുവദിച്ചിരിക്കുന്നത്. വെർച്വൽ ക്യൂവിന് 48 മണിക്കൂർ ഗ്രേസ് പിരീഡ് നൽകും.

വൃശ്ചികം ഒന്ന് മുതൽ മണ്ഡലകാലം മുഴുവൻ പുനഃക്രകരിച്ച ദർശന സമയം നിലനിൽക്കും. വെള്ളിയാഴ്ച ചേർന്ന ദേവസ്വം ബോർഡ് യോ​ഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

നിലവിൽ ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. സർക്കാരും ദേവസ്വം ബോർഡും ഒന്നിച്ചാണ് തീരുമാനം എടുത്തത്. കൂടാതെ ശബരിമലയ്ക്കുപോകാൻ രജിസ്റ്റർ ചെയ്യാതെയെത്തുന്ന ഭക്തർക്ക് താത്ക്കാലിക സംവിധാനമൊരുക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

Share post:

Popular

More like this
Related

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...