കൊച്ചി: ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിക്കാന്‍ തീരുമാനം ഹൈക്കോടതിലേക്ക്. മണ്ഡല മകരവിളക്ക് കാലത്ത് പ്രതിദിനം 80000 പേരെ പ്രവേശിപ്പിച്ചാൽ മതിയെന്നതിൽ അന്തിമ തീരുമാനം എടുക്കാൻ പോകുന്നത് ഇനി ഹൈക്കോടതിയായിരിക്കും. ഹൈക്കോടതി ദേവസ്വം ബഞ്ചാകും ഇക്കാര്യം പരിഗണിക്കുക. അതനുസരിച്ച്
ശബരിമലയിൽ ഓൺലൈൻ ബുക്കിംങ് തീരുമാനത്തിന്‍റെ മിനിറ്റ്സ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിക്കും.
ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചതിൻ്റെ പശ്ചാത്തലത്തിൽ ഒരു ദിവസം പരമാവധി 80,000 പേർക്ക് ദര്‍ശന സൗകര്യം ഒരുക്കാനാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിൽ തീരുമാനിച്ചത്.
വെർച്വല്‍ ക്യൂ ബുക്കിങ് സമയത്ത് തന്നെ യാത്രാ വഴി തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കുക വഴി തീർഥാടകർക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തിരഞ്ഞെടുക്കാനാവും എന്നതും അതിനനുസരിച്ച് കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കാൻ കഴിയുമെന്നതും ഓൺലൈൻ സേവനങ്ങളുടെ ഗുണത്തിൽപ്പെടും.