മേടവിഷു പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

Date:

ശബരിമല : തിരുവുത്സവത്തിനും മേട വിഷു പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് നാല് മണിക്ക് ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറക്കും. തുടർച്ചയായി 18 ദിവസം ഭക്തർക്ക് ദർശനത്തിനുള്ള അവസരം ഉണ്ടാകും.  ഏപ്രിൽ രണ്ടിന് രാവിലെ 9.45നും 10 .45 നും മദ്ധ്യേ തന്ത്രി കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. 

ഏപ്രിൽ 11ന്  പമ്പാ നദിയിൽ ആറാട്ട് നടക്കും. ഏപ്രിൽ 14 വിഷു ദിനത്തിൽ രാവിലെ നാലു മണി മുതൽ ഏഴുമണിവരെയാണ് വിഷുക്കണി ദർശനം.
വിഷുദിനത്തിൽ രാവിലെ ഏഴു മുതൽ അഭിഷേകം നടക്കും. 
പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുന്നത്

Share post:

Popular

More like this
Related

‘ജബല്‍പൂരില്‍ ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം ഹീനം’ ; അപലപിച്ച് മുഖ്യമന്ത്രി

മധുര : മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച്...

വഖഫ് ബിൽ രാജ്യസഭയിൽ  അവതരിപ്പിച്ച് മന്ത്രി കിരൺ റിജിജു

(Photo Courtesy :X/ ANI) ന്യൂഡൽഹി : ലോകസഭ പാസാക്കിയ വഖഫ് ബില്ലിന്മേൽ...

രണ്ട് കോടിയിലധികം വിലമതിക്കുന്ന കഞ്ചാവുമായി  യുവതി പിടിയിൽ

ആലപ്പുഴ : രണ്ട് കോടിയിലധികം വിലമതിക്കുന്ന ഉയർന്ന ഗ്രേഡ് കഞ്ചാവുമായി യുവതിയും...