തിരുവനന്തപുരം : വയനാട് ദുരന്തത്തിൽ യാതന അനുഭവിക്കുന്നവർക്ക് കൈത്താവാങ്ങാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് അവസരം നൽകുന്ന സാലറി ചാലഞ്ച് സംബന്ധിച്ച് സർക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കുറഞ്ഞത് 5 ദിവസത്തെ ശമ്പളം നല്‍കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
പരമാവധി മൂന്നു ഗഡുക്കളായി തുക നൽകാം. സമ്മതപത്രം നൽകുന്ന ജീവനക്കാരിൽ നിന്ന് ഓഗസ്റ്റ് മാസത്തെ ശമ്പളത്തിൽ നിന്നു മുതൽ പണം ഈടാക്കി തുടങ്ങും. പിഎഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നൽകാം. 5 ദിവസത്തിൽ കൂടുതൽ സംഭാവന ചെയ്യുന്നവർക്ക് ഒരു മാസം രണ്ടു ദിവസമെന്ന ക്രമത്തിൽ 10 ഗഡുക്കളായി ശമ്പളം നൽകാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.