മധ്യപ്രദേശിലെ 19 മത നഗരങ്ങളിൽ മദ്യവിൽപ്പനക്ക് നിരോധനം;  പുതിയ എക്സൈസ് നയം പ്രാബല്യത്തിൽ

Date:

ഭോപ്പാൽ : മധ്യപ്രദേശിലെ മതപരമായ പ്രാധാന്യമുള്ള 19 സ്ഥലങ്ങളിൽ ഏപ്രിൽ 1 മുതൽ മദ്യവിൽപ്പനക്ക് പൂർണ്ണനിരോധനം. മഹാകാലേശ്വർ ക്ഷേത്ര നഗരമായ ഉജ്ജൈൻ, അമർകാന്തക്, ഓംകാരേശ്വർ തുടങ്ങിയ പ്രശസ്ത സ്ഥലങ്ങൾ നിരോധന മേഖലയാകും. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പുതിയ എക്സൈസ് നയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പുതിയ നയപ്രകാരം നിരോധിത പ്രദേശങ്ങളിലെ മദ്യശാലകൾക്ക് പുതിയ ലൈസൻസുകൾ നൽകില്ലെന്നു മാത്രമല്ല, നിലവിലുള്ള ഔട്ട്‌ലെറ്റുകളുടെ തുടർ പ്രവർത്തനം നിർത്തലാക്കും.  അടച്ചുപൂട്ടലിൽ നിന്നുള്ള വരുമാനനഷ്ടം നികത്താൻ മറ്റ് സ്ഥലങ്ങളിൽ മദ്യത്തിന്റെ വില വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനമായി.

മുനിസിപ്പാലിറ്റികളും ഗ്രാമപഞ്ചായത്തുകളും മണ്ഡല, മുൽതായ്, മന്ദ്‌സൗർ, അമർകണ്ടക്, സൽക്കൻപൂർ, ബർമാങ്കള, ബർമാൻഖുർദ്, ലിംഗ, കുന്ദൽപൂർ, ബന്ദക്പൂർ, ഉജ്ജയിൻ, ഓംകാരേശ്വർ, മഹേശ്വര്, മണ്ഡലേശ്വർ, ഓർച്ച, മൈഹാർ, ചിത്രകൂട്, ദാതിയ, പന്ന, പനക്പുർ എന്നീ പ്രദേശങ്ങൾ മദ്യനിരോധിതമാകും. 

Share post:

Popular

More like this
Related

‘ജബല്‍പൂരില്‍ ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം ഹീനം’ ; അപലപിച്ച് മുഖ്യമന്ത്രി

മധുര : മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച്...

വഖഫ് ബിൽ രാജ്യസഭയിൽ  അവതരിപ്പിച്ച് മന്ത്രി കിരൺ റിജിജു

(Photo Courtesy :X/ ANI) ന്യൂഡൽഹി : ലോകസഭ പാസാക്കിയ വഖഫ് ബില്ലിന്മേൽ...

രണ്ട് കോടിയിലധികം വിലമതിക്കുന്ന കഞ്ചാവുമായി  യുവതി പിടിയിൽ

ആലപ്പുഴ : രണ്ട് കോടിയിലധികം വിലമതിക്കുന്ന ഉയർന്ന ഗ്രേഡ് കഞ്ചാവുമായി യുവതിയും...