സഞ്ജയ് സ്ഥിരം മദ്യപൻ, വിവാഹ വീരൻ, അശ്ലീല വിഡിയോകൾക്ക് അടിമ ; ക്രൂരമായ ആക്രമണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Date:

[ Photo Courtesy : Hindustan Times ]

കൊൽക്കത്ത : ആർ.ജി. കാർ സർക്കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സഞ്ജയ് റോയ് സ്ഥിരമായി അശ്ലീല വിഡിയോകൾ കാണുന്ന സ്വഭാവക്കാരനാണെന്ന് പൊലീസ് പറയുന്നു. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി അശ്ലീല വിഡിയോകൾ കണ്ടെടുത്തിട്ടുണ്ട്. കുറ്റം ചെയ്യുന്നതിന് തൊട്ടു മുൻപും ഇയാൾ അശ്ലീല വീഡിയോ കണ്ടിരുന്നു.

അതേസമയം തന്നെ, ഇയാൾ നാല് വിവാഹം കഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി അയൽവാസികൾ രംഗത്ത് വന്നു. സഞ്ജയുടെ മോശം പെരുമാറ്റം കാരണം മൂന്ന് ഭാര്യമാർ വിവാഹമോചനം നേടിയെന്നും നാലാമത്തെ ഭാര്യ കഴിഞ്ഞ വർഷം കാൻസർ ബാധിച്ച് മരിച്ചെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതി മദ്യലഹരിയിലാണ് സ്ഥിരമായി വീട്ടിൽ വന്നിരുന്നതെന്നും അയൽക്കാർ പറയുന്നു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി കൊൽക്കത്ത പൊലീസ് അറിയിച്ചു. കേസ് അന്വേഷിക്കുന്ന കൊൽക്കത്ത പൊലീസിന്റെ എസ്ഐടി സംഘം ഞായറാഴ്ച ഫൊറൻസിക് യൂണിറ്റിനൊപ്പം ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്ന് സാംപിളുകൾ ശേഖരിച്ചിരുന്നു.

എന്നാൽ തന്റെ മകൻ നിരപരാധിയാണെന്നാണ് സഞ്ജയുടെ അമ്മ മാലതി മാധ്യമങ്ങളോട് പറഞ്ഞത്. പൊലീസിന്റെ സമ്മർദത്തിന് വഴങ്ങിയാണ് മകൻ കുറ്റസമ്മതം നടത്തിയതെന്നും മാലതി ആരോപിച്ചു.  ആർ.ജി. കാർ സർക്കാർ മെഡിക്കൽ കോളജ് സൂപ്രണ്ടിനെ ആരോഗ്യ വകുപ്പ് നീക്കി. ആശുപത്രി സൂപ്രണ്ട് സഞ്ജയ് വസിഷ്ഠിനെയാണ് നീക്കിയത്. ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർത്ഥികളുടെയും പ്രതിഷേധം തുടരുന്നതിനിടെയാണ് സർക്കാരിന്റെ നടപടി. 

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന രണ്ട് സെക്യൂരിറ്റി ജീവനക്കാരെ കൊലപാതകം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് പുറത്താക്കിയിരുന്നു. ചുമതലകൾ കൃത്യമായി നിർവ്വഹിക്കാത്തതിനാണ് ആശുപത്രി അധികൃതർ ഇവരെ പുറത്താക്കിയത്. സെക്യൂരിറ്റി ജീവനക്കാരുടെ അഭാവം വനിതാ ഡോക്ടർക്കെതിരായ കുറ്റകൃത്യത്തിലേക്ക് നയിച്ചെന്നും ആശുപത്രി ജീവനക്കാർ ആരോപിക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിയായ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

കൊല്ലപ്പെട്ട വനിതാ ‍ഡോക്ടർ ക്രൂരമായ ആക്രമണത്തിന് വിധേയമായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്നടക്കം രക്തസ്രാവമുണ്ടെന്നും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ മുറിവുകളുണ്ടെന്നുമാണ് നാല് പേജുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. യുവതിയുടെ കണ്ണിൽനിന്നും വായിൽനിന്നും രക്തം വന്നതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.

സഞ്ജയ് റോയിക്കെതിരെ ബിഎൻഎസിന്റെ 64 (ബലാത്സംഗം), 103 (കൊലപാതകം) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സീൽദാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഓഗസ്റ്റ് 23 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കേസിന്റെ വിചാരണ അതിവേഗ കോടതിയിൽ നടത്തുമെന്നും പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്നും മമത ബാനർജി പ്രതികരിച്ചു. പ്രതികളെ വെറുതെ വിടില്ലെന്നു മമത ബാനർജി പെൺകുട്ടിയുടെ മാതാപിതാക്കളെ ഫോണിലൂടെ അറിയിച്ചു.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...