ആവേശമായി സരിൻ്റെ റോഡ് ഷോ ; പാലക്കാടൻ തെരുവുകൾ ചെങ്കടലാക്കി ഇടതുമുന്നണി പ്രവർത്തകർ

Date:

പാലക്കാട് : പാലക്കാടിനെ ഇളക്കിമറിച്ച് പ്രചരണം തുടങ്ങി എൽഡിഎഫ്. ആവേശക്കടലായി ഇടത് സ്ഥാനാർത്ഥി ഡോ. പി.സരിൻ്റെ റോഡ് ഷോ. ‘സരിൻ ബ്രോ’ എന്നെഴുതിയ പ്ലക്കാർഡുകളുമേന്തി പാലക്കാടൻ തെരുവുകൾ ചെങ്കടലാക്കി മാറ്റി ഇടതുമുന്നണി പ്രവർത്തകർ. അക്ഷരാർത്ഥത്തിൽ ഗംഭീരശക്തിപ്രകടനം തന്നെയായി മാറി എൽഡിഎഫ് റോഡ് ഷോ.

കോൺഗ്രസ് വിട്ടെത്തിയ പി സരിനെ സ്വീകരിക്കാൻ ഇടത് പ്രവർത്തകർ ഒട്ടും മടി കാണിച്ചില്ല എന്നതിൻ്റെ നേർചിത്രമായി റോഡ് ഷോ – ”സരിൻ എന്ന വ്യക്തിയല്ല, പ്രസ്ഥാനം മുന്നിൽ വെച്ച സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ആ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ പ്രവർത്തിക്കും, വോട്ട് ചെയ്ത് വിജയിപ്പിക്കും”. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിപ്പോയ ഇടത് മുന്നണി ഇത്തവണ ഒന്നാം സ്ഥാനത്തേക്കെത്തുമെന്നും ഇടതുമുന്നണി പ്രവർത്തകർ ആവേശത്തോടെ പറയുന്നു. ഇതുവരെ കാണാത്ത രീതിയിലുളള പ്രചരണ പരിപാടികൾ ഒരുക്കി സരിൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ പാലക്കാടൻ കോട്ട പിടിച്ചടക്കാനാണ് ഉപെെരഞ്ഞെടുപ്പിൽ ഇടത് മുന്നണി ലക്ഷ്യം വെയ്ക്കുന്നത്.

പരാതികള്‍ കേള്‍ക്കുകയും പരിഹാരങ്ങള്‍ക്കായി ഒപ്പമുണ്ടാവുകയും ചെയ്യുമെന്നും അങ്ങനെ ഒരുമിച്ച് നില്‍ക്കുന്ന രാഷ്ട്രീയത്തിന് പാലക്കാട് ഇത്തവണ വോട്ട് ചെയ്യുമെന്നും അത് എല്‍ഡിഎഫിന് അനുകൂലമാവുമെന്നും സരിൻ പറഞ്ഞു. ഇത്തവണത്തെ വിജയം എല്‍ഡിഎഫിലൂടെയാണ് ഈ നാട് ആഗ്രഹിക്കുന്നത്. അതാണ് ഇന്ന് ഇവിടെ കാണാന്‍ സാധിക്കുന്നതെന്നും റോഡ് ഷോ മുന്നിൽ വെച്ച് സരിൻ ചൂണ്ടിക്കാണിക്കുന്നു.

Share post:

Popular

More like this
Related

തൃശൂർ അകമലയിൽ റെയിൽവെ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

തൃശൂർ : വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനുമിടയ്ക്ക് അകമലയിൽ റെയിൽവെ ട്രാക്കിലേക്കു മണ്ണിടിഞ്ഞുവീണ്...

പത്മശ്രീ അവാർഡ് ജേതാവ് കാർത്തിക് മഹാരാജിനെതിരെ ബലാത്സംഗക്കേസ്; 12 തവണ പീഡിപ്പിച്ചെന്ന് യുവതി

കൊൽക്കത്ത : പത്മശ്രീ അവാർഡ് ജേതാവ് സന്യാസി കാർത്തിക് മഹാരാജിനെതിരെ ബലാത്സംഗക്കേസ്....

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം; സുരക്ഷാ ജീവനക്കാരനും അറസ്റ്റിൽ

കൊൽക്കത്ത : സൗത്ത് കൊൽക്കത്ത ലോ കോളേജിലെ ഒന്നാം വർഷ നിയമ...