‘സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം; സംസാരം താനാണ് രാജാവും രാജ്ഞിയും രാജ്യവുമെന്ന നിലയിൽ’- വി.ഡി.സതീശനെതിരെ വീണ്ടും വെള്ളാപ്പള്ളി

Date:

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വിമർശനവുമായി വീണ്ടും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമാണെന്നും താനാണു രാജാവും രാജ്ഞിയും രാജ്യവുമെല്ലാം എന്ന നിലയിലാണ് പ്രതിപക്ഷ നേതാവിന്റെ സംസാരമെന്നും വെള്ളാപ്പള്ളി. കെപിസിസി പ്രസിഡന്റിന് ഒരംഗീകാരവും കൊടുക്കുന്നില്ല. അദ്ദേഹത്തെ മൂലയിലിരുത്തിക്കൊണ്ടല്ലേ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്? കെപിസിസി പ്രസിഡന്റ് ഒരു കാര്യം പറഞ്ഞാൽ അതേ സ്റ്റേജിൽ വച്ച് അപ്പോൾ തന്നെ മൈക്ക് പിടിച്ചുവാങ്ങി അതിനു നേരെ എതിരു പറയുന്നതു താൻ കേട്ടിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

‘‘എനിക്ക് പത്തെൺപത്തെട്ടു വയസ്സായി. ഇതിനകം ഒട്ടേറെ കെപിസിസി പ്രസിഡന്റുമാരെയും പ്രതിപക്ഷ നേതാക്കളെയും കണ്ടിട്ടുണ്ട്. ഇത്രയും നിലവാരമില്ലാതെ, ബഹുമാനമില്ലാതെ സംസാരിക്കുന്ന ഒരു പ്രതിപക്ഷ നേതാവിനെ വേറെ കണ്ടിട്ടില്ല’’ – വെള്ളാപ്പള്ളി പറഞ്ഞു

നേരത്തെയും വി.ഡി.സതീശനെതിരെ വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു. സതീശൻ അഹങ്കാരിയായ നേതാവാണെന്നും പക്വതയും മാന്യതയുമില്ലെന്നും വെള്ളാപ്പളളി വിമർശനമുന്നയിച്ചിരുന്നു. രമേശ് ചെന്നിത്തലയാണ് കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി അഭിപ്രാപ്പെട്ടിരുന്നു.

Share post:

Popular

More like this
Related

‘ഓപ്പറേഷൻ സിന്ദൂർ ‘ : വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലെ നടപടി ; ഭീകരതയുടെ നട്ടെല്ല് തകർക്കുക ലക്ഷ്യം – മിസ്രി

ന്യൂഡൽഹി : വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് 'ഓപ്പറേഷൻ സിന്ദൂര'യെന്നുംഭീകരതയുടെ നട്ടെല്ല്...

‘ഓപ്പറേഷന്‍ സിന്ദൂർ ‘ പഹൽഗാമിന് ഇന്ത്യയുടെ മറുപടി; പാക്കിസ്ഥാനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു

പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന...

സുൽത്താൻ ബത്തേരി അര്‍ബൻ ബാങ്ക് നിയമനം: ഐസി ബാലകൃഷ്ണൻ എംഎൽഎക്ക് എതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വിജിലൻസ്

കല്‍പ്പറ്റ: സുൽത്താൻ ബത്തേരി അര്‍ബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഐസി...

ദേവികുളം തെരഞ്ഞെടുപ്പ് കേസിൽ എ രാജയ്ക്ക് ആശ്വാസം ; എംഎൽഎ ആയി തുടരാമെന്ന് സുപ്രീംകോടതി

ദേവികുളം തെരഞ്ഞെടുപ്പ് കേസിൽ എ രാജയ്ക്ക് ആശ്വാസം. ദേവികുളം എംഎൽഎ ആയി...