SC/ST ‘ക്രീമിലെയർ’ : സുപ്രീം കോടതി വിധിക്കെതിരെ ആഗസ്റ്റ് 21ന് ഹർത്താൽ ആഹ്വാനം ചെയ്ത് ആദിവാസി – ദലിത് സംഘടനകൾ

Date:

കൊച്ചി : SC/ST ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും, SC/ST വിഭാഗങ്ങളിൽ ‘ക്രീമിലെയർ’ നടപ്പാക്കാനും 2024 ആഗസ്റ്റ് 1 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സംസ്ഥാന ഹർത്താൽ ആഹ്വാനം ചെയ്ത് ആദിവാസി – ദലിത് സംഘടനകൾ. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്നും ഒഴിവാക്കും. വിധിക്കെതിരെ ഭീം ആർമിയും വിവിധ ദലിത് – ബഹുജൻ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാന ഹർത്താൽ ആഹ്വാനം ചെയ്യുന്നത്. സുപ്രീം കോടതി വിധി മറി കടക്കാൻ പാർലമെൻ്റിൽ നിയമ നിർമ്മാണം നടത്തണമെന്നതാണ് മുഖ്യമായ ആവശ്യം.

ഭരണഘടനയുടെ 341 ഉം, 342 ഉം വകുപ്പുകളനുസരിച്ച് പാർലമെൻ്റ് അംഗീകാരം നല്കുന്ന SC/ST ലിസ്റ്റ് ഇന്ത്യൻ പ്രസിഡൻ്റ് വിജ്ഞാപനം ചെയ്യുന്നു. പ്രസ്തുത ലിസ്റ്റിൽ കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കൽ, മാറ്റങ്ങൾ എന്നിവ വരുത്താൻ പാർല മെൻ്റിന് മാത്രമേ മേൽപറഞ്ഞ വകുപ്പുകൾ അനുസരിച്ച് അധികാരമുള്ളൂ. ജാതി വ്യവസ്ഥയുടെ ഭാഗമായ അയിത്തത്തിന് (Untouchability)വിധേയമായി മാറ്റി നിർത്തപ്പെട്ട വരെ ഒരു വിഭാഗമായി (Class) കണക്കാക്കിയാണ് പട്ടികജാതി (Scheduled Caste), പട്ടികവർഗ്ഗം (Scheduled Tribe) എന്ന് നിർണ്ണയിക്കുന്നത്. ആചാരാനുഷ്ഠാനങ്ങൾ, ഭാഷകൾ, വിശ്വാസരീതികൾ എന്നിവയിൽ വൈവിധ്യമുണ്ടാകാമെങ്കിലും അയിത്തത്തിന് വിധേയമായതിനാൽ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി പിന്നോക്കം നിന്നവരെ ഏകതാന(homogenous) സ്വാഭാവമുള്ളവരായി കണക്കാക്കുന്നു. ഈ വിഭാഗങ്ങൾക്കിടയിൽ മേൽതട്ടും കീഴിത്തട്ടുമില്ല. അതു പോലെ സവിശേ ഷമായ വംശീയ സ്വഭാവങ്ങളും ഒറ്റപ്പെട്ട ജീവിതസാഹചര്യവുമുള്ളവരെ പട്ടികവർഗ്ഗ ക്കാരായും (Scheduled Tribes) കണക്കാക്കുന്നു. എന്നാൽ പട്ടികജാതി-വർഗ്ഗക്കാർ വൈവിധ്യമാർന്ന (hetorogenous) സ്വഭാവമുള്ളവരാണെന്നും അവർക്കിടയിൽ ജാതി വിവേചനം നിലനില്ക്കുന്നുണ്ടെന്നും വിലയിരുത്തി ജാതിയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തരം തിരിക്കണമെന്നാണ് (Subclassify) കോടതിവിധി പറയുന്നത്.

ചിലവിഭാഗങ്ങൾ പിന്നോക്കം നിൽക്കുന്നതിന് കാരണം മറ്റ് ചിലർ സംവരണ ത്തിന്റെ നേട്ടം കൊയ്തെടുക്കുന്നതുകൊണ്ടാണെന്നാണ് കോടതി പറഞ്ഞതിന്റെ രത്ന ചുരുക്കം. നിലവിലുള്ള SC/ST ലിസ്റ്റ് ആവശ്യമായ വിവരങ്ങൾ (Data) ശേഖരിച്ച് സംസ്ഥാന സർക്കാർ വിഭജിക്കണമെന്ന് കോടതി ഉത്തരവിട്ടു. ചുരുക്കത്തിൽ ഇന്ത്യൻ പാർലമെന്റിനും, പ്രസിഡൻ്റിനും ഭരണഘടന നല്‌കിയ അധികാരം സുപ്രീംകോടതി റദ്ദാക്കി.
ക്രീമിലെയർ നടപ്പാക്കില്ലെന്ന് BJP സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിലും, ലിസ്റ്റ് വിഭജനത്തിന്റെ അടിസ്ഥാനം ക്രിമിലെയർ വിഭജനമാണെന്ന് കേന്ദ്രസർക്കാർ കണ്ടിട്ടില്ല. ഭരണഘടനാ വിരുദ്ധമായ ഉത്തരവ് മറികടക്കാൻ എന്തെങ്കിലും ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. വ്യക്തമായ വിവരങ്ങൾ (Data)ഇല്ലാതെ കോടതിയും സർക്കാരും നിയമനിർമ്മാണം നടത്തുന്ന സാഹചര്യത്തിൽ സമഗ്രമായ ജാതി സെൻസസ് ദേശീയ തലത്തിൽ നടത്തണമെന്നതാണ് ഹർത്താലിലൂടെ ആവശ്യപ്പെടുന്നത്.

◾സുപ്രീം കോടതി വിധി മറികടക്കാർ പാർലമെൻ്റ് നിയമ നിർമ്മാണം നടത്തുക
◾ വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിച്ച 2.5 ലക്ഷം രൂപ വാർഷിക വരുമാനപരിധി ഉൾപ്പെടെ എല്ലാ തരം ക്രീമിലെയർ നയങ്ങളും റദ്ദാക്കുക

◾ SC/ST ലിസ്റ്റ് 9-ാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ. ഹർത്താ ലിന് ശേഷം ദേശീയ തലത്തിൽ ഇടപെടുന്നതിന് വേണ്ടി വിവിധ സംഘടനാ നേതൃത്വങ്ങൾ ആഗസ്റ്റ് 24 ന് (ശനി) എറണാകുളം അധ്യാപകഭവനിൽ ഏകദിന ശില്പശാല നടത്തും.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...