സ്കൂൾ കലോത്സവ നൃത്താവിഷ്ക്കാരം; കുട്ടികളെ സൗജന്യമായി പഠിപ്പിക്കാൻ തയ്യാറായി കേരള കലാമണ്ഡലം

Date:

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം ചിട്ടപ്പെടുത്താൻ തയ്യാറാണെന്നറിയിച്ച് കേരള കലാമണ്ഡലം. കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്നും കലാമണ്ഡലം ഉറപ്പ് നൽകി. നൃത്തം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ പരാമർശത്തിന് പിറകെയാണ് നൃത്താവിഷ്കാരം ചിട്ടപ്പെടുത്താനും സൗജന്യമായി പഠിപ്പിക്കാനും കലാമണ്ഡലം മുന്നോട്ടു വന്നത്. പരാമർശം വൻ വിവാദമായതോടെ മന്ത്രി പ്രസ്താവന പിൻവലിച്ചിരുന്നു.

കലാമണ്ഡലത്തിലെ അദ്ധ്യാപകരും പിജി വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് പരിശീലനമേറ്റെടുത്തതെന്ന് കലാമണ്ഡലം രജിസ്ട്രാര്‍ രാജേഷ് കുമാര്‍ പറഞ്ഞു. മന്ത്രിയുടെ പരാമർശത്തെ തുടർന്ന്
പരിശീലത്തിന് പ്രതിഫലം വാങ്ങുന്നത് ശരിയോ തെറ്റോ എന്നതിൽ വലിയ ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ നടന്നത്. അതിനെല്ലാമുള്ള വിരാമമാണ് കേരള കലാമണ്ഡലത്തിലെ കലാകാരികളുടെ കടന്നു വരവ്.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...