ഓസ്കർ നിറവിൽ ഷോൺ ബേക്കർ, അവാർഡുകൾ വാരിക്കൂട്ടി അനോറ; മികച്ച നടി മൈക്കി മാഡിസൺ; മികച്ച നടൻ എഡ്രീൻ ബ്രോഡി

Date:

(Photo Courtesy : AP)

ന്യൂയോർക്ക് : ഓസ്ക്കാർ നിറവിലാണ് ഷോൺ ബേക്കർ. സ്വന്തം സിനിമ ‘അനോറ’ അവാർഡുകൾ വാരിക്കൂട്ടുന്നതിൽ അഭിമാനം പുണ്ട് നിന്ന നിമിഷങ്ങൾ. മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ പുരസ്കാരങ്ങൾ ‘അനോറ’ യിലൂടെ ഷോൺ ബേക്കറിനെ തേടിയെത്തി. മികച്ച ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാ​ഗത്തിൽ അയാം നോട്ട് എ റോബോട്ട് ഓസ്കർ നേടി. ഇന്ത്യൻ പ്രതീക്ഷയായി ഉണ്ടായിരുന്ന അനുജയ്ക്ക് പുരസ്‌കാരമില്ല.13 നോമിനേഷനുകളിൽ ഉണ്ടായിരുന്ന ഫ്രഞ്ച് ചിത്രം എമീലിയ പെരസിന് രണ്ട് പുരസ്കാരങ്ങളാണ് ലഭിച്ചത്.

എമിലിയ പെരെസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സോയി സൽദാനക്ക് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചു. എമിലിയ പെരെസിലെ ‘എൽ മൽ’ എന്ന ​ഗാനത്തിനാണ് മികച്ച ​ഗാനത്തിനുള്ള ഓസ്കർ ലഭിച്ചത്. ജെസ്സി ഐസൻബെർഗിൻ്റെ എ റിയൽ പെയിൻ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കീറൻ കുൾക്കിൻ മികച്ച സഹനടനുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിം വിഭാ​ഗത്തിൽ ‘ഫ്ലോ’ പുരസ്കാരം നേടി. ഓസ്കർ പുരസ്കാരം നേടുന്ന ആദ്യ ലാത്വിയൻ ചിത്രമാണ് ഫ്ലോ.

തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിൽ തിളങ്ങി അനോറ. അ‍ഞ്ച് പുരസ്കാരങ്ങളാണ് അനോറക്ക് ലഭിച്ചത്. അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ദ് ബ്രൂട്ടലിസ്റ്റിലൂടെ എഡ്രീൻ ബ്രോഡി നേടി. മികച്ച ചിത്രമായി അനോറയെ തിരഞ്ഞെടുത്തു.

മികച്ച ശബ്ദലേഖനത്തിനും മികച്ച വിഷ്വൽ എഫക്ട്സിനുമുള്ള പുരസ്കാരം ഡ്യൂൺ പാർട്ട് 2ന് ലഭിച്ചു. മികച്ച വിദേശ ചിത്രമായി ഐ ആം സ്റ്റിൽ ഹിയർ(ബ്രസീൽ) എന്നി ചിത്രത്തെ തിരഞ്ഞെടുത്തു. ദ് ബ്രൂട്ടലിസ്റ്റിന് മൂന്ന് പുരസ്കാരങ്ങളാണ ലഭിച്ചത്. മികച്ച ഛായാഗ്രഹണത്തിന് ലോൽ ക്രോളിയും മികച്ച പശ്ചാത്തല സംഗീതത്തിന് ഡാനിയൽ ബ്ലുംബെർഗും അർഹനായി. മികച്ച ഡോക്യുമെന്ററി ഷോർട് ഫിലിം വിഭാ​ഗത്തിൽ ദ് ഒൺലി ഗേൾ ഇൻ ദ് ഓർക്കെസ്ട്ര പുരസ്കാരം നേടിയപ്പോൾ മികച്ച ഡോക്യുമെന്ററി ഫീച്ചർഫിലിം വിഭാ​ഗത്തിൽ നോ അദർ ലാൻഡ് പുരസ്കാരം നേടി. മികച്ച വസ്ത്രാലങ്കാരത്തിനും മികച്ച പ്രൊഡക്ഷൻ ഡിസൈനിനും വിക്ക്ഡ് എന്ന ചിത്രത്തിന് ഓസ്കർ ലഭിച്ചു. ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

Share post:

Popular

More like this
Related

കേരളത്തിലെ 46 റോഡുകൾ നവീകരിക്കും; സർക്കാർ 156 കോടി അനുവദിച്ചു

കേരളത്തിലെ 46 റോഡുകൾ നവീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായി 156 കോടി...

മദ്യപിക്കുന്ന പാർട്ടി അംഗങ്ങളെ പുറത്താക്കും; സംസ്ഥാന കമ്മിറ്റിയിൽ 75 കഴിഞ്ഞവർ ഉണ്ടാകില്ല’- എം.വി.ഗോവിന്ദൻ

കൊല്ലം : പാർട്ടി അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്നും മദ്യപിക്കുന്നവർ ഉണ്ടെങ്കിൽ അവരെ...

മുസ്ലീങ്ങളും ക്രിസ്ത്യാനികളുമല്ല, ഹിന്ദുക്കള്‍ക്ക് ഭീഷണി ഇടത് ലിബറലുകള്‍’ – അസം മുഖ്യമന്ത്രി

ഇടതുപക്ഷ ലിബറലുകളുമാണ് ഹിന്ദുക്കള്‍ക്ക് ഏറ്റവും വലിയ അപകടമെന്ന് ആരോപിച്ച് അസം മുഖ്യമന്ത്രി...

ചരിത്ര നേട്ടവുമായി വിഴിഞ്ഞം തുറമുഖം; ഫെബ്രുവരിയിലെ ചരക്കുനീക്കത്തില്‍ നമ്പർ 1

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിവേഗം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി...