ജമ്മു കശ്മീരിൽ തീവ്രവാദ ഒളിത്താവളം തകർത്ത് സുരക്ഷാസേന ; ടിഫിൻ ബോക്സിൽ ഒളിപ്പിച്ച നിലയിൽ ഐഇഡികൾ കണ്ടെത്തി

Date:

[Photo Courtesy : X ]

ശ്രീനഗർ : പഹൽഗാമിൽ 26 പേരെ വെടിവെച്ചു കൊന്ന ഭീകരർക്കായി തുടരുന്ന തിരച്ചിലിനിടെ കണ്ടെത്തിയ തീവ്രവാദികളുടെ ഒളിത്താവളം സുരക്ഷാസേന തകർത്തതായി റിപ്പോർട്ട്. ജമ്മു കശ്മീരിൽ പൂഞ്ച് സുരൻകോട്ടിലെ വനപ്രദേശത്ത് സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ  ഒളിത്താവളം കണ്ടെത്തിയത്. അഞ്ച് ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ (ഐഇഡികൾ) കണ്ടെടുത്തതായും വൃത്തങ്ങൾ അറിയിച്ചു. കണ്ടെടുത്ത ഐഇഡികളിൽ മൂന്നെണ്ണം ടിഫിൻ ബോക്സുകളിലും രണ്ടെണ്ണം സ്റ്റീൽ ബക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു. കൂടാതെ സ്ഥലത്ത് നിന്ന് ആശയവിനിമയ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

താഴ്‌വരയിലുടനീളം വലിയ തോതിൽ ഭീകരരെ തുരത്താനുള്ള പ്രവർത്തനങ്ങൾക്കാണ് അധികൃതർ തുടക്കമിട്ടിട്ടുള്ളത്. സംശയിക്കപ്പെടുന്ന ഒളിത്താവളങ്ങൾ റെയ്ഡ് ചെയ്യുക, തീവ്രവാദികൾ ഉപയോഗിച്ചിരുന്ന ഷെൽട്ടറുകൾ തകർക്കുക , നൂറുകണക്കിന് തീവ്രവാദ കൂട്ടാളികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികളിലാണ് സേനയെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ജമ്മു കശ്മീരിലുടനീളം സുരക്ഷാ സേന ഭീകരരുടെ അറിയപ്പെടുന്ന സഹായികളെയും പിന്തുണയ്ക്കുന്നവരെയും ലക്ഷ്യം വച്ചുള്ള നിരവധി ഓപ്പറേഷനുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 

ഏപ്രിൽ 22 ന് അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ബൈസരനിൽ തീവ്രവാദികൾ  26 പേരെ കൊല ചെയ്ത സംഭവം പാക്കിസ്ഥാൻ്റെ അതിർത്തി കടന്നുള്ള അക്രമണമാണെന്നാണ് ഇന്ത്യ വിലയിരുത്തിയിട്ടുള്ളത്.

Share post:

Popular

More like this
Related

ഇടുക്കിയിലെ സർക്കാർ വാർഷികാഘോഷത്തിൽ പാടാൻ വേടൻ; കനത്ത സുരക്ഷ

ഇടുക്കി : ലഹരിക്കേസിലും പിന്നാലെ പുലിപ്പല്ല് കേസിലും അറസ്റ്റിലായ പ്രശസ്ത റാപ്പർ...

ഇന്ത്യൻ പ്രധാനമന്ത്രി മോദി, അമിത് ഷാ, ജയ്ശങ്കർ എന്നിവരുടെ കൂട്ടിലടച്ച കോലവുമായി കാനഡയിൽ ഖാലിസ്ഥാൻ പരേഡ്

ടൊറൻ്റോ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അഭ്യന്തര മന്ത്രി അമിത്ഷാ...

ഡൽഹി-ഷിർദ്ദി വിമാനത്തിൽ യാത്രക്കാരൻ എയർ ഹോസ്റ്റസിനെ പീഡിപ്പിച്ചതായി പരാതി 

ഷിർദ്ദി : ഡൽഹിയിൽ നിന്ന് ഷിർദ്ദിയിലേക്ക് പോകുന്ന ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച...

കന്യാസ്ത്രീകളുടെയും വെെദികരുടെയും ശമ്പളത്തിൽ നിന്ന് ആദായനികുതി; പുന:പരിശോധനാ ഹർജി  സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: എയ്ഡഡ് സ്കൂളുകളിൽ അദ്ധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളുടെയും വൈദികന്മാരുടെയും ശമ്പളത്തിൽനിന്ന്...