മുതിര്‍ന്ന പൗരന്മാരെ തഴഞ്ഞു; ആനുകൂല്യങ്ങള്‍ പിന്‍വലിച്ചപ്പോൾ റെയില്‍വെക്ക് ലാഭം 8,913 കോടി – വിവരാവകാശ രേഖ

Date:

ന്യൂഡൽഹി : മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുക വഴി റെയില്‍വെക്ക് നേട്ടം കോടികൾ. ഈയിനത്തിൽ അഞ്ച് വർഷം കൊണ്ട് 8,913 കോടി രൂപയുടെ അധിക വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കണ്‍സെഷന്‍ പുനസ്ഥാപിക്കണമെന്ന് പാര്‍ലമെന്റില്‍ നിരവധി തവണ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓരോ യാത്രക്കാര്‍ക്കും ശരാശരി 46 ശതമാനം കണ്‍സെഷന്‍ നിലവില്‍ തന്നെ റെയില്‍വേ നല്‍കുന്നുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും 58 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും 40 മുതല്‍ 50 ശതമാനം വരെ ഇളവുകളാണ് എല്ലാ ക്ലാസുകളിലുമുള്ള ട്രെയിന്‍ ടിക്കറ്റുകളില്‍ റെയില്‍വേ നല്‍കിയിരുന്നത്. 2020 മാര്‍ച്ച് 20നാണ് ഇത് അവസാനിപ്പിച്ചത്. 2020 മാര്‍ച്ച് 20നും 2025 ഫെബ്രുവരി 28നുമിടയില്‍ 31.35 കോടി മുതിര്‍ന്ന പൗരന്മാര്‍യാത്ര ചെയ്തിട്ടുണ്ടെന്നും ഇവരില്‍ നിന്ന് 8,913 വരുമാനം നേടിയെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

Share post:

Popular

More like this
Related

‘മറുനാടൻ മലയാളി’ ഷാജൻ സ്‌കറിയ അറസ്റ്റിൽ

തിരുവനതപുരം : അപകീർത്തികരമായി വാർത്ത നൽകി എന്ന പരാതിയിൽ മറുനാടൻ മലയാളി...

ഇന്ത്യയ്ക്ക്  പിന്തുണ, പുടിൻ ഇന്ത്യയിലെത്തും; മോദിയുടെ ക്ഷണം റഷ്യ സ്വീകരിച്ചു

ന്യൂഡൽഹി : ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് റഷ്യൻ പ്രസിഡന്റ്...

ഇടുക്കിയിലെ സർക്കാർ വാർഷികാഘോഷത്തിൽ പാടാൻ വേടൻ; കനത്ത സുരക്ഷ

ഇടുക്കി : ലഹരിക്കേസിലും പിന്നാലെ പുലിപ്പല്ല് കേസിലും അറസ്റ്റിലായ പ്രശസ്ത റാപ്പർ...