‘ഗുരുതരമായ തെറ്റ്, മറുപടിയുണ്ടെങ്കിൽ അത് പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക’: നടൻ ധർമ്മജനെതിരെ വി.ഡി.സതീശൻ

Date:

കൊച്ചി : ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടെ അവതാരകയോട് ക്ഷോഭിച്ച നടന്‍ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗുരുതരമായ തെറ്റാണ് ധർമ്മജൻ ബോൾഗാട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ധർമ്മജൻ. എന്നാൽ ധർമജന്‍ കോൺഗ്രസ് അംഗമല്ലെന്നും സതീശൻ പറഞ്ഞു.

മാധ്യമപ്രവർത്തകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ച നടപടി അംഗീകരിക്കാൻ കഴിയില്ല. നീതി നിഷേധിക്കപ്പെടുന്നവർക്ക് നീതി ഉറപ്പാക്കുന്ന കാര്യങ്ങളിൽ പ്രതിപക്ഷവും മാധ്യമങ്ങളുെമാക്കെ ഒരേ ജോലിയാണ് ചെയ്യുന്നത്. അതിനു വേണ്ടിയാണ് എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരെ അപമാനിച്ച് സംസാരിച്ചത് ഗുരുതരമായ തെറ്റാണ്.

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയുണ്ടെങ്കിൽ അത് പറയുക, ഇല്ലെങ്കിൽ മിണ്ടാതിരിക്കുകയാണ് വേണ്ടത് – സതീശൻ പറഞ്ഞു. സിപിഎമ്മിനെപ്പോലെ തെറ്റിനെ ന്യായീകരിക്കുന്നില്ല. തെറ്റുകൾ ചെയ്യുന്നവരെ തള്ളിപ്പറയും – സതീശൻ വ്യക്തമാക്കി.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....