ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു ; നിരവധി പേർക്ക് പരിക്ക്

Date:

(Photo Courtesy : Jammu Links news/X)

ഡെറാഡൂൺ: തിങ്കളാഴ്ച ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ ബസ് ആഴത്തിലുള്ള തോട്ടിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗർവാലിൽ നിന്ന് കുമയൂണിലേക്ക് പോകുകയായിരുന്ന ബസ് അൽമോറയിലെ മാർച്ചുലയിൽ വെച്ചാണ് അപകടമുണ്ടായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അലോക് കുമാർ പാണ്ഡെ പറഞ്ഞു. ഇതുവരെ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

200 മീറ്റർ താഴ്ചയുള്ള തോട്ടിലേക്കാണ് ബസ്സ് വീണത്. ബസിൽ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. തിരച്ചിൽ നടത്താനും രക്ഷാപ്രവർത്തനത്തിനുമായി പോലീസും എസ്ഡിആർഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട് . അപകടത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധമി അനുശോചനം രേഖപ്പെടുത്തി.

“അൽമോറ ജില്ലയിലെ മാർച്ചുലയിൽ നടന്ന നിർഭാഗ്യകരമായ ബസ് അപകടത്തിൽ യാത്രക്കാർ മരിച്ചതിൻ്റെ വളരെ ദുഃഖകരമായ വാർത്തയാണ് ലഭിച്ചത്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിൽ നടത്താൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്,” അദ്ദേഹം എക്‌സിൽ പറഞ്ഞു.

“പ്രാദേശിക ഭരണകൂടവും എസ്ഡിആർഎഫ് ടീമുകളും പരിക്കേറ്റവരെ പുറത്തെത്തിക്കുന്നതിനും ഗുരുതരമായി പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്ത് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തിക്കാനും ദ്രുതഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share post:

Popular

More like this
Related

വോൾവോ കാറും 100 പവൻ സ്വർണ്ണവും പോരാ, പിന്നെയും സ്ത്രീധന പീഡനം’; നവവധു ജീവനൊടുക്കി

തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുള്ള നവവധു ആത്മഹത്യ ചെയ്തു....

വിഎസിൻ്റെ ആരോഗ്യനില അതീവ ഗുരുതരം ; ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വിദഗ്‌ധ സംഘം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം....

മലപ്പുറത്തെ ഒരു വയസ്സുകാരൻ്റെ മരണം: മഞ്ഞപ്പിത്തത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം : മലപ്പുറം പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ...